ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആര്‍ക്കും കൊട്ടിരസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തനമേഖലകളിലും ഉറച്ചനിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും മാത്രമല്ല ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യവുമാണ് ക്രൈസ്തവരെന്നുള്ളത് മറക്കരുതെന്നും സിബിസിഐ  ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. ആസൂത്രിതമായ അന്തിചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമുയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ തകര്‍ന്നടിയുന്നതാണ് ക്രൈസ്തവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെന്ന് കരുതുന്നവര്‍ പമ്പരവിഢികളാണ്. ക്രൈസ്തവവിരുദ്ധരുടെ അധരവ്യായാമങ്ങളിലൂടെ  തെറിച്ചുപോകുന്നതല്ല തലമുറകളിലൂടെ കൈമാറിയ ആഴത്തിലുള്ള വിശ്വാസസത്യങ്ങള്‍. പീഡിപ്പിച്ചും പേടിപ്പിച്ചും മതംമാറ്റിയും അക്രമങ്ങള്‍ അഴിച്ചുവിട്ട് കൊന്നൊടുക്കിയും വളര്‍ന്നതല്ല ക്രൈസ്തവസഭ. സേവനവും സമര്‍പ്പണവും … Read more