റബര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരസമീപനത്തിന് അവസാനമുണ്ടാകണം: വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരസമീപനത്തിനും നീതികേടിനും അവസാനമുണ്ടാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കാലങ്ങളായി തുടരുന്ന റബറിന്റെ വിലത്തകര്‍ച്ചയില്‍ യാതൊരു ഇടപെടലുകളുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 150 രൂപ വിലസ്ഥിരതാപദ്ധതി പോലും 2019 മാര്‍ച്ചിനുശേഷം കര്‍ഷകന് ലഭ്യമാക്കാതെ അട്ടിമറിക്കപ്പെട്ടു. സംസ്ഥാന ബജറ്റില്‍ വിലസ്ഥിരതാപദ്ധതി പ്രഖ്യാപനം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു കിലോഗ്രാമിന് റബറിന്റെ വിപണിവിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസതുക കര്‍ഷകന് ഇപ്പോള്‍ ലഭിക്കുന്നില്ല. റബര്‍ ബോര്‍ഡും വ്യവസായികളും … Read more