ചൊവ്വയിലേക്കയയ്ക്കുന്ന മാര്‍സ് 2020 റോവറിനു കുട്ടികള്‍ പേരിടുന്നൂ!

നവനീത് കൃഷ്ണൻ എസ്സ്

ചൊവ്വയിലേക്ക് ഈ വര്‍ഷം അയയ്ക്കാന്‍ പോകുന്ന വാഹനമാണ് മാര്‍സ് 2020 റോവര്‍. ചൊവ്വയിലെത്തി അവിടെ ആറു ചക്രങ്ങളില്‍ ഓടിനടന്ന് ചൊവ്വയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് ലക്ഷ്യം.

നിലവില്‍ ഈ റോവറിന് പേരിട്ടിട്ടില്ല. ഈ വലിയ ദൗത്യത്തിനു പേരിടാന്‍ വേണ്ടി നാസ അമേരിക്കയിലെ കുട്ടികളോടാണ് അഭ്യര്‍ത്ഥിച്ചത്. കുട്ടികള്‍ക്കായി ഇതിനുവേണ്ടി മത്സരവും നടത്തി. പാത്ത്ഫൈന്‍ഡര്‍, സ്പിരിറ്റ്, ഓപ്പര്‍ച്യുണിറ്റി, ക്യൂരിയോസിറ്റി തുടങ്ങിയ പേരുകളാണ് ഇതിനു മുന്‍പുള്ള റോവറുകള്‍ക്ക് നല്‍കിയിരുന്നത്. ഇതേപോലെ ആകര്‍ഷകവും ദൗത്യത്തിന്റെ അര്‍ത്ഥം വെളിവാക്കുന്നതുമായി പേരാണ് കുട്ടികളോട് ഇടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിനു കുട്ടികള്‍ പങ്കെടുത്തതില്‍നിന്ന് കുറച്ചു കുട്ടികള്‍ ഫൈനല്‍ സ്റ്റേജില്‍ എത്തി. ഇവര്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഒന്നാവും മാര്‍സ് 2020 റോവറിനു നല്‍കുക.
മാര്‍ച്ച് 6നു പുലര്‍ച്ചെ 12 മണിയോടെ നാസയില്‍ നടക്കുന്ന ലൈവ് ഇവന്റില്‍ ആവും ഈ പേര് വെളിപ്പെടുത്തുക. നാസ ടെലിവിഷനിലൂടെ ഈ പരിപാടി ലൈവ് ആയി കാണാം. അതോടൊപ്പം മാര്‍സ് 2020യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അറിയാം എന്നു കരുതുന്നു.

—നവനീത്….

ചിത്രം: മാര്‍സ് 2020 റോവര്‍ ചൊവ്വയില്‍. ചിത്രകാരഭാവന. കടപ്പാട്: NASA

Share this news

Leave a Reply

%d bloggers like this: