വീട് കവര്‍ച്ചകള്‍ ഒരു തുടര്‍കഥയകുമ്പോള്‍ നമ്മളുടെ വീടിന്‍റെ സുരക്ഷയ്ക്കായി നമ്മള്‍ എന്ത് ചെയ്തു എന്നത് പ്രസക്തമാണ്

അജിത്ത് പാലിയത്ത്

വര്‍ഷങ്ങളായി മലയാളികളുടെ വീടുകളെ കേന്ദ്രീകരിച്ച് നടക്കുന്ന കവര്‍ച്ചകള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ അത് ഒരു തുടര്‍ നോവലൈറ്റ് പോലെ വായിച്ചു തള്ളിവിടുന്ന മലയാളികള്‍ തൊണ്ണൂറ് ശതമാനം വരെ ഉണ്ട് എന്നത് കാര്യത്തിന്റെ ഗൌരവം വെളിപ്പെടുത്തുന്നു. ഒരു പരുധി വരെയെങ്കിലും തടയുവാന്‍ പറ്റുമായിരുന്ന കവര്‍ച്ചകളാണ് ഇതില്‍ നല്ലൊരു ശതമാനവും. ഇന്‍ഷുറന്‍സ് രക്ഷ ഉണ്ടെന്നുന്ന അമിതവിശ്വസത്തില്‍ വസ്തുക്കള്‍ സുരക്ഷിതമാക്കാന്‍ ചെയ്യാമായിരുന്ന നിസാര രീതികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന സമൂഹമായി മാറുകയാണ് ഇന്ന് മലയാളികള്‍. വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് കവര്‍ച്ച നോട്ടമിടുന്നവര്‍ക്ക് പ്രലോഭനം നല്‍കുന്നതില്‍ മലയാളികളോളം വിരുത് വേറെയാര്‍ക്കുമില്ല എന്നത് ഇവിടെ എടുത്തുപറയണം.

സുരക്ഷാ നടപടികളില്ലാത്ത വീടുകൾ ലളിതമായ സുരക്ഷാ നടപടികളുള്ള വീടുകളേക്കാൾ അഞ്ചിരട്ടി കൂടുതലാണ്. ക്ലൌഡ് റെക്കോര്‍ഡ്‌ ചെയ്യുന്ന പുറത്തുള്ള വൈഫൈ സി.സി.ടി.വി. ക്യാമറക്കളും https://cammy.com/gb/

ലാന്‍ഡ്‌ ലൈനുമായി കണക്ട് ചെയ്തു പ്രവര്‍ത്തിക്കുന്ന വീടിനുള്ളിലെ മോഷന്‍ ഡിക്റെറ്റിംഗ് സെന്‍സറുകളും https://www.ebay.co.uk/itm/Panic-Distress-Intruder-Alarm-Remote-Pendant-PIR-Be-Safe-Secure-Auto-Dialling/131742422282?epid=1311954894&hash=item1eac75d50a:g:RBYAAOSwYlJW2GgM

ജനലിലും വാതിലിലും തുറക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന അലാമുകളും ശക്തമായ ഡെഡ്‌ലോക്കുകളും വീടിന്‍റെ സുരക്ഷയില്‍ വലിയ മാറ്റമുണ്ടാക്കും. (Links are for reference only. Not for any promotions. Choice is yours)

കവർച്ചാശ്രമത്തിൽ നിന്ന് നിങ്ങളുടെ വീട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നമ്മള്‍ക്ക് ചെയ്യാവുന്നത് എന്താണ്??

നിങ്ങൾ വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴെല്ലാം നിങ്ങളുടെ വാതിലുകളും ജനലുകളും പൂട്ടുക, നിങ്ങൾ പൂന്തോട്ടത്തിലിരിക്കുമ്പോൾ പോലും, യു‌പി‌വി‌സി വാതിലുകൾ ഇരട്ട-ലോക്ക് (ഹാന്‍ഡില്‍ ഉയര്‍ത്തി ലോക്ക് ചെയ്യുന്ന രീതി) ചെയ്യുക. കാർ‌ Key ഉൾപ്പെടെ എല്ലാ Key കളും മറച്ചു വെക്കുക. ലെറ്റർ‌ബോക്സിൽ‌ കൂടി കാറിന്റെയും വീടിന്റേയും Key എടുക്കുവാന്‍ പറ്റുന്ന ഉപകരണങ്ങള്‍ മോഷ്ട്ടക്കള്‍ക്കുണ്ട് എന്ന് ഓര്‍ക്കുക.

നമ്മളുടെ മൊബൈലുമായി കണക്ട് ചെയ്തുകിടക്കുന്ന, ക്ലൌഡില്‍ (Cloud Storage) റെക്കോര്‍ഡ്‌ ചെയ്യുന്ന പുറത്തുള്ള വൈഫൈ (WiFi) സി.സി.ടി.വി. ക്യാമറക്കളും വീട്ടിലെ ലാന്‍ഡ്‌ ലൈനുമായി കണക്ട് ചെയ്തു പ്രവര്‍ത്തിക്കുന്ന വീടിനുള്ളിലെ മോഷന്‍ ഡിക്റെറ്റിംഗ് സെന്‍സറുകളും ഇൻസ്റ്റാൾ ചെയ്യുക . ഇവയുള്ള വീടുകളില്‍ കവര്‍ച്ചാശ്രമത്തിനു മോഷ്ട്ടാക്കള്‍ രണ്ടുപ്രവിശ്യം ആലോചിക്കും. ( ഇത് ഉള്ളത് കൊണ്ട് കവര്‍ച്ചകള്‍ നടക്കില്ല എന്ന് കരുതരുത്. But it gives us a peace of mind.)

വീടിന്‍റെ പുറകുവശത്തും മുന്‍വശത്തും മോഷന്‍ സെന്‍സറില്‍ തെളിയുന്നതും അല്ലാത്തതുമായ നല്ല വെളിച്ചമുള്ള ലൈറ്റിംഗ് ഇൻസ്റ്റാൾ ചെയ്യുക. (floodlight)

നിങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ ശ്രദ്ധ പുലർത്താൻ വിശ്വസ്തനായ ഒരു അയൽക്കാരനെ സുഹുര്‍ത്താക്കുക.

വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്നതിന് നിങ്ങളുടെ വീട്ടിൽ ചെറിയ റേഡിയോകളോ രാത്രി യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ലൈറ്റുകളോ ഒരു ടൈമറിൽ വെക്കുന്നത് നല്ലതാണ്.

വീടിന് ചുറ്റുമുള്ള മുള്ള് ഉള്ള വേലികൾ പ്രത്യേകിച്ച് പുറകിലെ ഗാര്‍ഡനിലേത്, പിന്‍വശത്തെ ഫെൻസിംഗ് താഴിട്ട് പൂട്ടവുന്ന ഗേറ്റുകള്‍ എല്ലാം നല്ല നിലയിലാണെന്ന് ഉറപ്പാക്കുക.

സൈക്കിളുകള്‍, ബൈക്കുകള്‍ തുടങ്ങിയവ ഷെഡിനോ ഗാരേജിനോ ഇളക്കി മാറ്റാന്‍ പറ്റാത്ത ഉറപ്പുള്ള ഒരു വസ്‌തുവിലേക്ക് ലോക്കുചെയ്‌ത് സുരക്ഷിതമാക്കാന്‍ ശ്രമിക്കുക. ഒപ്പം ഉയർന്ന ഹെഡ്ജുകൾ ട്രിം ചെയ്യുക. ഇത് പുറത്തുള്ളവര്‍ക്ക് സ്വാഭാവിക നിരീക്ഷണം മെച്ചപ്പെടുത്തും.

അലുമിനിയം ഗോവണികള്‍ , ഗാര്‍ഡന്‍ ഉപകരണങ്ങൾ എന്നിവ പുറത്തു വെക്കാതെ കൃത്യമായി കണ്‍വെട്ടത്ത് നിന്നും മാറ്റി സുരക്ഷിതമായി സൂക്ഷിക്കുക.

നിങ്ങളുടെ വീട്ടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളില്‍ നിങ്ങളുടെ പോസ്റ്റ്കോഡും വീട്ടു നമ്പറും അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുക. ഇതിനുള്ള Permanent Ultraviolet Marker Pen, amazon വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ലഭ്യമാണ്. ഇതുപോലെ വീടിന്‍റെ ജനലിലും വാതിലിലും പിടിപ്പിക്കുന്ന, തുറക്കുമ്പോള്‍ വളരെ ഉയര്‍ന്ന രീതിയില്‍ ശബ്ദം വരുന്ന സെക്യൂരിറ്റി അലാറമുകള്‍ പിടിപ്പിക്കുന്നതും നല്ലതാണ്. ഇവയും Amazon വഴിയും പോലീസ് സ്റ്റേഷന്‍ വഴിയും ലഭ്യമാണ്.

താഴത്തെ നിലയിലെ ജനലുകളിലൂടെ കാണാന്‍ പറ്റുന്നരീതിയില്‍ വെക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ നീക്കംചെയ്യുകയോ കാണാന്‍ പറ്റാത്ത രീതിയില്‍ മറയ്ക്കുകയോ ചെയ്യുക.

ഉയർന്ന മൂല്യമുള്ള ആഭരണങ്ങൾ, പാസ്‌പോർട്ടുകൾ ശരിയായി സുരക്ഷിതമായി സൂക്ഷിക്കുകയോ അല്ലെങ്കിൽ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുകയൊ ചെയ്യുക.
അവധിക്കാലത്ത് പുറത്തേക്ക് പോകുമ്പോള്‍ അയൽവാസികളുടെയും തൊട്ടടുത്ത പോലീസ് സ്റ്റേഷന്റെയും ഫോൺ നമ്പർ കൈയിൽ കരുതുക. മൊബൈലുമായി കണക്ട് ചെയ്തുകിടക്കുന്ന അലാറമുകള്‍ ഏത് രാജ്യത്തുപോയാലും നമ്മള്‍ക്ക് അലേര്‍ട്ട് തരും എന്നത് ഓര്‍ക്കുക.

ജനൽ പാളികൾ രാത്രി അടച്ചിടുക. അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽവഴി സംസാരിക്കുക. പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയിൽ തൊടാതിരിക്കുക. തെളിവ് നഷ്ടപ്പെടാൻ ഇത് കാരണമാവും.

കൂടുതല്‍ ദിവസങ്ങള്‍ വീട്ടില്‍ ഇല്ലാതെവരുകയാണെങ്കില്‍ അടുത്തുള്ള സുഹുര്‍ത്തിനോടു നമ്മള്‍ക്ക് വരുന്ന മെയിലുകള്‍ ഇടയ്ക്കിടയ്ക്ക് ലെറ്റര്‍ബോക്സില്‍ നിന്നും മാറ്റിവെക്കുവാന്‍ ഏര്‍പ്പാട് ചെയ്യുക. വേണമെങ്കില്‍ റോയല്‍ മെയിലിന്റെ ‘കീപ്‌സെഫ്’ സേവനം ഉപയോഗിക്കുക . ഇത് നിങ്ങളുടെ മെയിൽ 2 മാസം വരെ സൂക്ഷിക്കുന്ന രീതിയാണ്. വേണമെങ്കില്‍ നിങ്ങളുടെ പോസ്റ്റുകള്‍ ശേഖരിക്കുന്നതിനും ജനലിന്റെയോ വാതിലിന്റെയോ കര്‍ട്ടനുകള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും വിശ്വസ്തരായ അയൽക്കാർക്ക് നിങ്ങളെ സഹായിക്കാനാകും, ഒപ്പം അവർക്ക് നിങ്ങളുടെ കാർ നിങ്ങളുടെ ഡ്രൈവ്വേയിൽ നിന്ന് മാറ്റിയും തിരിച്ചും പാർക്ക് ചെയ്യാനും കഴിയും എന്നും ഓര്‍ക്കുക. ഇതിന് അയല്‍ക്കാരുമായി നല്ല സൌഹൃദം ഉണ്ടാക്കിയെടുക്കുക.

ഇനി ഏറ്റവും പ്രധാനമായത് . പൊതു സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ അവധിക്കാല പദ്ധതികൾ യാത്രകള്‍ അവയുടെ ചർച്ചകള്‍ തുടങ്ങിയവ ഒഴിവാക്കുക. കവർച്ചക്കാർക്ക് നിങ്ങൾ പോസ്റ്റു ചെയ്യുന്ന ഏത് വിവരവും ലഭ്യമാകുമെന്നും അത് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാൻ കഴിയും എന്നതും ഓര്‍ക്കുക.

നിങ്ങളുടെ വീടിന്‍റെ വാതിൽക്കൽ വരുന്നവര്‍ ആരാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് തുറക്കരുത്. ഗ്യാസ്, വൈദ്യുതി, വെള്ളം, പോലീസ് എന്നിവയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന രീതിയില്‍ പല കവര്‍ച്ചകളും നടക്കുന്നുണ്ട് എന്ന് ഓര്‍ക്കുക. സംശയമെങ്കില്‍ ആ കമ്പനിയെ വിളിച്ച് വരുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കുക. വരുന്നവരോ ഒപ്പം ടെലിഫോണിലൂടെ വ്യാജ കോളർമാർ‌ നൽ‌കിയ ടെലിഫോൺ‌ നമ്പറുകളൊന്നും ഉപയോഗിക്കരുത് ചിലപ്പോള്‍ അവ വ്യാജമായിരിക്കും. ആ നമ്പറുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

വീട്ടില്‍ വാങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ ബോക്സ് പാക്കേജിംഗ് പുറത്ത് ഉപേക്ഷിക്കരുത്, പ്രത്യേകിച്ചും ടിവി, കമ്പ്യൂട്ടർ ഗെയിം കണ്‍സോളുകള്‍ തുടങ്ങിയ ഉയർന്ന വിലയുള്ള വസ്തുക്കളുടെ പാക്കേജിംഗ് നിങ്ങളുടെ ഡ്രൈവ്വേയിലോ കാർപോർച്ചിലോ ഇടുന്നത് കവർച്ചക്കാർക്ക് കൃത്യമായ സന്ദേശം നല്‍കുന്നു.

ഇവയെല്ലാം ചെയ്താലും ചിലപ്പോള്‍ കവര്‍ച്ചകള്‍ ഉണ്ടാകും എന്ന് ഓര്‍ക്കുക. എന്നാല്‍ നമ്മളുടെ ഭാഗത്തുനിന്നും ചെയ്യേണ്ടത് ചെയ്താല്‍ അത് പലതരത്തിലും നമ്മള്‍ക്ക് ഗുണം ചെയ്യുമെന്ന് ഓര്‍മ്മിപ്പിക്കട്ടെ.

കടപ്പാട്: അജിത്‌ പാലിയത്ത്.

Share this news

Leave a Reply

%d bloggers like this: