ഡബ്ലിനിൽ നിന്ന് ഡോ. വില്യംഹാള്‍ കേരളത്തിൽ എത്തി ; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരത്ത് സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്‍റെ സ്ഥാപകരില്‍ ഒരാളുമായ ഡോ. വില്യം ഹാള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ഉപദേശകനാണ് ഡോ. വില്യം ഹാള്‍. കേരളത്തില്‍ കാലിക പ്രാധാന്യമുള്ള വൈറസ് രോഗങ്ങളുടെ പഠനവും നിര്‍ണയവും തുടക്കത്തില്‍ നടത്തുകയും സ്ഥാപനത്തിന്‍റെ വിപുലീകരണം നടക്കുമ്പോള്‍ ദേശീയ-ആഗോള പ്രാധാന്യമുള്ള പ്രവര്‍ത്തനവും ഗവേഷണവും ഏറ്റെടുക്കുകയും ചെയ്യുക എന്ന നിര്‍ദേശമാണ് ഡോ. … Read more