ബി.ബി.സിയുടെ കായിക പുരസ്‌കാരം പി.ടി. ഉഷയ്ക്ക്

ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സിയുടെ കായിക പുരസ്കാരം. ഇന്ത്യൻ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള പുരസ്കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു. സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

കഴിഞ്ഞവർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്കാരം ബാഡ്മിന്റൺ താരം പി.വി. സിന്ധു നേടി. ഞായറാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ബി.സി.യുടെ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

1980 മുതൽ 1996 വരെ ഒളിമ്പിക് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത ഉഷയ്ക്ക് 1984-ൽ ലോസ് ആഞ്ജലീസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് മെഡൽ നഷ്ടമായത്. 1985 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണം നേടി. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 100, 200, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് വിഭാഗങ്ങളിൽ സ്വർണം നേടി. ട്രാക്കിൽനിന്ന് വിരമിച്ചശേഷം പരിശീലനരംഗത്ത് സജീവം.

2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ കിരീടനേട്ടമാണ് സിന്ധുവിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ദ്യുതി ചന്ദ്, മേരി കോം, വിനേഷ് ഫൊഗോട്ട്, മാനസി ജോഷി എന്നിവരും പട്ടികയിലുണ്ടായിരുന്നു. പൊതുജനങ്ങളിൽനിന്ന് വോട്ടെടുപ്പിലൂടെയാണ് സിന്ധുവിനെ തിരഞ്ഞെടുത്തത്.

Share this news

Leave a Reply

%d bloggers like this: