കോർക്കിലെ ആപ്പിൾ ക്യാമ്പസിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കോർക്കിലെ ആപ്പിൾ പ്ലാന്റിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൗണ്ടി കോർക്കിലെ ഹോളിഹിൽ ആപ്പിൾ പ്ലാന്റിൽ ആണ് ഏറ്റവുമൊടുവിൽ ആയിട്ട് അയർലൻഡിൽ കൊറോണ വൈറസ് സ്ഥിരീകരണം നടന്നത്.

കഴിഞ്ഞ ആഴ്ച രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പ്ലാന്റിലെ ഒരു ജീവനക്കാരന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിന്റെ റിസൾട്ട് ആണ് ഇന്ന് വന്നത്. ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ജീവനക്കാരൻ ക്യാമ്പസ് വിട്ട് പുറത്തു പോയിരുന്നു. പ്രസ്തുത ജീവനക്കാരുമായി ബന്ധം പുലർത്തിയ ജീവനക്കാരോട് സെൽഫ് ഐസലെറ്റ് ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

ജോലിക്കാർക്ക് അയച്ച ഇ മെയിലിൽ ആണ് കമ്പനി പ്ലാന്റിലെ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർ നടപടികൾ എച്ച് സി യുമായി കൂടിയാലോചിച്ച ശേഷം ഉണ്ടാകുമെന്ന് കമ്പനി ഈമെയിലിൽ അറിയിച്ചു. ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാർ എത്രയും പെട്ടെന്ന് എച് എസ് സിയുമായി ബന്ധപ്പെടണം എന്നും കമ്പനി ആവശ്യപ്പെട്ടു.

നിരവധി മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് കോർക്ക് ഹോളിൻ ഹില്ലിലെ ആപ്പിൾ പ്ലാന്റ്

Share this news

Leave a Reply

%d bloggers like this: