അയർലൻഡ് ജീവിതവും കുറച്ചു മുൻകരുതലുകളും; ആനി പാലിയത്ത് എഴുതുന്നു.

കുറച്ചു നാളായി പറയാൻ ആഗ്രഹിച്ചു നടന്നതാ…
ഇപ്പോ പറഞ്ഞില്ലെങ്കിൽ ഇനി ചാൻസ് കിട്ടിയിട്ടില്ലെങ്കിലോ എന്നോർത്താ ….

ലോകം മുഴുവൻ ഒരു പാൻഡമിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്തു വരാനുള്ളത് വഴിയിൽ കിടക്കുമെന്ന് തോന്നുന്നില്ല…

പറഞ്ഞു വന്നത് ഇതൊക്കെ വന്നു കഴിഞ്ഞാൽ പിന്നെ പലതും നമ്മുടെ  കൈയ്യിൽ ഒതുങ്ങില്ല. …

കഴിവതും എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങൾ , നിർദ്ദേശങ്ങൾ ഒരു കൊച്ചു കുറിപ്പായി  മുൻകരുതൽ ആയി എഴുതി വെയ്ക്കുക(Will അല്ല ഉദ്ദേശിക്കുന്നത്. അതെന്തായാലും വേണം)
എല്ലാ വീടുകളിലും സാമ്പത്തിക കാര്യങ്ങൾ ഭാര്യയോ ഭർത്താവോ, അല്ലെങ്കിൽ പകുതി ഭാര്യ പകുതി ഭർത്താവ് എന്ന നിലയിൽ ആയിരിക്കും… 
ഭാര്യ ചെയ്യുന്നത് ഭർത്താവിനും, ഭർത്താവ് ചെയ്യുന്നത് ഭാര്യക്കും അറിവുണ്ടാകില്ല…
എടുത്തിട്ടുള്ള ലൈഫ് ഇൻഷുറൻസ്, ഹെല്ത്ത് ഇൻഷുറൻസ്, ചിട്ടി, ലോൺ എന്നിവയുടെ ഒരു ലിസ്റ്റ്…
പിന്നെ മരണ ശേഷം നാട്ടിൽ കൊണ്ടു പോകണോ, ഇവിടെ അടക്കണമോ, ബറി ചെയ്യണോ, ക്രിമെറ്റ് ചെയ്യണോ എന്നിങ്ങനെയുള്ള ഇഷ്ടങ്ങൾ…

(മൂത്തവന് 16 തികഞ്ഞപ്പോൾ മുതൽ കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലാക്കി ഞങ്ങൾ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് കൃത്യമായി പറഞ്ഞാൽ ആറു വർഷമായി.. 
അന്നു തൊട്ടേ ഇങ്ങനെ ഒരു കരുതലുണ്ട് ..
ഒരു കുറിപ്പ്‌ ഭർത്താവിനും, മറ്റൊരു കുറിപ്പ് മക്കൾക്കും…

അവർ പ്രായപൂർത്തിയായപ്പോൾ   കുറിപ്പുകളും Will ഉം പുതുക്കി….
കുറിപ്പുകൾ ഒരിക്കലും ആരും വായിച്ചിട്ടില്ല..
ലോക്കറിൽ ഉണ്ട് എന്നേ അറിയൂ…
പലർക്കും ഇത് തമാശയായി തോന്നാം..
പക്ഷേ ഒരു ഉദാഹരണം പറയാം….
ഈ നാട്ടിൽ അടക്കം ചെയ്യണമെന്ന ആഗ്രഹമുള്ള ഒരാൾ മരണപ്പെട്ട ശേഷം ആ ആഗ്രഹം അറിയില്ലാത്ത വീട്ടുകാർ ഇല്ലാത്ത പൈസ മുടക്കി നാട്ടിൽ എത്തിക്കുമ്പോൾ, ആത്മസുഹൃത്തു പറയുന്നു..

“ഓ അവന്റെ ആഗ്രഹമായിരുന്നു ഇംഗ്ലണ്ടിൽ ഉറങ്ങണമെന്നു”… “നിർഭാഗ്യവശാൽ ആ ആഗ്രഹം പറയാൻ അവസരം കിട്ടാതെ ഒരു വാഹനാപകടത്തിൽ അവൻ പോയി”…
അപകടമരണങ്ങൾ സർവ്വ  സാധാരണയായ ഈ കാലഘട്ടത്തിൽ അവൾക്ക് / അവന് ഒരു കാര്യവും അറിയില്ല..
എല്ലാം നോക്കി നടത്തിയത് അവൻ / അവൾ ആയിരുന്നു എന്ന് കേൾക്കാം…
നമ്മൾ എടുത്തിട്ടുള്ള,
🟢ഇൻഷുറൻസ്
🟢പെൻഷൻ സ്കീം 
🟢ഹെൽത്ത് സ്കീം
🟢ക്രിട്ടിക്കൽ ഇൽനസ്
🟢ചിട്ടി
🟢ലോണ്
🟢ക്രെഡിറ്റ് കാർഡ്
🟢ബാങ്ക് അക്കൗണ്ടുകൾ
🟢സ്ടോർ കാർഡുകൾ
🟢മോർഗേജ് പ്രൊട്ടക്ഷൻ
🟢 മരണാനന്തര കർമങ്ങൾ
🟢ചാരിറ്റികൾ
🟢എനർജി സപ്ലയർ (അത് എങ്ങനെയുള്ള താരിഫ്),
🟢ഇന്റർനെറ്റ്
🟢ഫോണ്
🟢പാസ്‌വേഡുകൾ 
🟢കാർഡ് പിൻകോഡ്
🟢ബാങ്കിങ് കോഡ്
🟢സെക്യൂരിറ്റി ചോദ്യങ്ങൾ  / ഉത്തരങ്ങൾ….

എന്നിങ്ങനെ മനസ്സിൽ തോന്നുന്ന എല്ലാം എല്ലാം…

നമ്മൾ ആരുമറിയാതെ ചെയ്യുന്ന ചാരിറ്റിയുണ്ടാകാം, കുട്ടികളെ പഠിപ്പിക്കുന്നുണ്ടാകാം , നമ്മുടെ കാലശേഷവും അതെല്ലാം നില നിൽക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ അതെല്ലാം എഴുതി വയ്ക്കുക… എഴുതി വച്ചാൽ മാത്രം പോര, ഒരു ലെറ്റർ എഴുതി വച്ചിട്ടുണ്ടെന്നു  അടുത്ത ബന്ധുക്കളെയെങ്കിലും അറിയിക്കുക. അതെവിടെ വച്ചിട്ടുണ്ടെന്നും…

പ്രായഭേദമെന്യേ സമയം നോക്കാതെ വിരുന്നു വരുന്ന കോമാളിയാണ്‌ മരണം. അത് കൊണ്ട് തന്നെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നു നമുക്ക്‌ പ്രവചിക്കാൻ സാധ്യമല്ല..
ഇതെല്ലാം ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നവർക്ക് ചെയ്യാനുള്ളതാണ്…. !!!

ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നവർക്കേ മരണത്തെയും പോസിറ്റീവ് ആയി കാണാനാകൂ..

ഇതുപോലെ തന്നെ വളരെയധികം പ്രാധാന്യമുള്ളതാണ് വിൽപത്രം.. വിൽപത്രം എഴുതാത്ത ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കിൽ ദയവായി ഇന്ന് തന്നെ എഴുതി, വക്കീലിന്റെ അടുത്തു പോയി ലീഗൽ ഡോക്യുമെന്റ് ആക്കുക. പല കമ്പനികളും ഇതു ഫ്രീ ആയി ചെയ്തു കൊടുക്കുന്നുണ്ട്‌.. അതുവരെ Will Template ഗൂഗിളിൽ ഉണ്ട്..

അതു നോക്കി ഒരു draft ഉണ്ടാക്കി രണ്ടു സാക്ഷികളെ കൊണ്ടു ഒപ്പിട്ട് സൂക്ഷിക്കുക. എത്രയും പെട്ടന്ന്  Will ഉണ്ടാക്കുക, പ്രത്യേകിച്ച് 18 വയസ്സിൽ താഴെ മക്കളുള്ളവർ.

മറ്റൊരു പ്രധാനപ്പെട്ട ഡോക്യുമെന്റ് ആണ്

പവർ ഓഫ് അറ്റർണി(POA/LPA)രണ്ടു തരം പവർ ഓഫ്‌ അറ്റർണി ആണുള്ളത്.. ‘ഫിനാൻസിനും’ ‘ഹെൽത്തിനും’. ഇതിനർത്ഥം ഒരാൾ തന്റെ കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള മെന്റൽ കപ്പാസിറ്റി നഷ്ടപ്പെടുമ്പോൾ (കോമയിലോ, ഡിമെൻഷയോ, മെന്റൽ കണ്ടിഷനോ കാരണം) അയാൾക്ക്‌ വേണ്ടി തീരുമാനങ്ങൾ എടുക്കാൻ ആരെയെങ്കിലും നിയമിക്കുക. ഒരാൾക്ക് മെന്റൽ കപ്പാസിറ്റി നഷ്ടപ്പെടുമ്പോൾ  മാത്രമേ POA അധികാരത്തിൽ വരുകയുള്ളു.

നമ്മൾക്ക് പൂർണ്ണ ബോധമുള്ളപ്പോൾ മാത്രമേ നമുക്ക് ഒരു സോളിസിറ്ററുടെ സാന്നിധ്യത്തിൽ പവർ ഓഫ്‌ അറ്റർണി ഡോക്യുമെന്റ് ചെയ്യാൻ സാധിക്കുകയുള്ളു. POA ഉപകാരവും ഉപദ്രവവും ആയി വരുന്നത് ചില നിർണായകഘട്ടത്തിൽ ആണ്.നമ്മുടെ സ്വന്തക്കാരുടെ ബാങ്ക് അക്കൗണ്ടോ അവരുടെ ഹെൽത്ത് തീരുമാനങ്ങളിലോ (വീട്ടിൽ കൊണ്ടുപോയി നോക്കണോ, നഴ്സിങ് ഹോമിൽ വിടണമോ എന്നുള്ളത് ) നമുക്ക് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ… അതു കൊണ്ട് 60 കഴിഞ്ഞവരെങ്കിലും അടുത്ത ബന്ധുക്കളെ POA ആയി രജിസ്റ്റർ  ചെയ്യുന്നത് നന്നായിരിക്കും….മറ്റൊരു നമുക്ക് ചെയ്യാൻ പറ്റുന്ന ലീഗൽ ഡോക്യുമെന്റ് ആണ് Advanced Decisionഇതു നമുക്ക് ഒരു ക്ലിനിഷ്യന്റെ സഹായത്തോടെ ഒരു വിറ്റ്നസ്സിനെയും കൂട്ടി നമ്മുടെ End ഓഫ് ലൈഫ്‌ മുൻകൂട്ടി തീരുമാനിക്കാം..ഇതിലൂടെ നമുക്ക് life sustaining treatment നിഷേധിക്കാം. നമുക്ക് ventillator വേണ്ട, CPR വേണ്ട antibiotic വേണ്ട എന്നിങ്ങനെ…ഇതു നമ്മൾ തന്നെ എഴുതി, ഒപ്പിട്ട് ഒരു വിറ്റനസ്സിനെയും കൊണ്ടു ഒപ്പിടിക്കണം.നമ്മൾക്ക് മെന്റൽ കപ്പാസിറ്റി ഉള്ളപ്പോൾ (പൂർണ്ണ ബോധമുള്ളപ്പോൾ)എഴുതുന്ന Advanced Decision legally binding ആണ്.
പറഞ്ഞു പറഞ്ഞു കാട് കയറി….അപ്പോ എല്ലാവരും പേനും പേപ്പറും എടുത്തോ…
ആനി പാലിയത്ത്

Share this news

Leave a Reply

%d bloggers like this: