ഭക്ഷ്യ ലഭ്യതാ ആശങ്കകള്‍ക്ക് വിരാമം : പവിഴം അരി അടുത്ത വാരം മുതല്‍ ലഭ്യം

ഡബ്ലിന്‍: കൊറോണ ആശങ്കകളെത്തുടര്‍ന്ന് ഏഷ്യന്‍ കടകളില്‍ ഉണ്ടായ അരി ക്ഷാമത്തിന്‌ പരിഹാരമായി പവിഴം ഉത്പന്നങ്ങളുമായുള്ള കണ്ടെയ്നര്‍ ബെല്‍‌ഫാസ്റ്റ് പോര്‍ട്ടിലെത്തിയതായി വിതരണക്കാരായ MPR Foods അറിയിച്ചു. കസ്റ്റംസ് പരിശോധനകള്‍‌ക്ക് ശേഷം അടുത്ത വാരം മുതല്‍ എല്ലാ ഷോപ്പുകളിലും പവിഴം അരി ഉള്‍‌പ്പെടെയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകും.

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് യാതൊരു വിധത്തിലും ഭക്ഷ്യക്ഷാമം ഉണ്ടാവാത്തവിധം നിള ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം വിതരണത്തിന് വരും ദിനങ്ങളില്‍ എത്തുന്നതാണ്‌. ഭക്ഷ്യ വിപണന സ്ഥാപനങ്ങളും, അവയുടെ വിതരണവും അവശ്യ വസ്തുക്കളുടെ പട്ടികയില്‍ വരുന്നതിനാല്‍ അയര്‍ലണ്ട് മലയാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നിള കമ്പനി വക്താക്കള്‍ അറിയിച്ചു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന്‌ മുന്‍പ് MPR Foods വിതരണം ചെയ്യുന്ന നിള, ബ്രാഹ്മിന്‍സ്, പവിഴം, കിച്ചന്‍ ട്രഷേഴ്സ് തുടങ്ങി വിവിധ കമ്പനികളുടെ ഉത്പന്നങ്ങളുമായി നാലില്‍ പരം കണ്ടെയ്നറുകള്‍ പുറപ്പെട്ടതിനാല്‍ ആശങ്കപ്പെടേണ്ടെന്നും പോര്‍ട്ടില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തിലാക്കുവാന്‍ ഗവണ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിനാലും ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും MPR Foods അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: