ലോകത്താകെ മരണസംഖ്യ 20,800 കടന്നു; ഇറ്റലിയിൽ 7500-ഉം സ്‌പെയിനിൽ 3434 മരണം

കൊറോണ വൈറസ് കൂടുതൽ മരണംവിതച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിക്ക്‌ പിന്നാലെ സ്‌പെയിനും. ഇന്നലെ ഒറ്റ ദിവസംകൊണ്ട് 738 പേർകൂടി മരിച്ചതോടെ സ്‌പെയിനിൽ മരണസംഖ്യ 3434 ആയി. ചൈനയിൽ നാലുപേർകൂടി മരിച്ചപ്പോൾ ആകെ മരണസംഖ്യ 3281. മരണസംഖ്യ ചൈനയിലേതിന്റെ ഇരട്ടിയായ ഇറ്റലിയിൽ 7500 പേർ മരണത്തിന്‌ കീഴടങ്ങി.

183 രാജ്യങ്ങളെ ബാധിച്ച മഹാമാരിയിൽ ലോകത്താകെ മരണസംഖ്യ 20,800 കടന്നു. ഫ്രാൻസിൽ  240 പേർകൂടി മരിച്ചതോടെ ചൊവ്വാഴ്‌ച വൈകിട്ടുവരെ സംഖ്യ 1100 ആണ്‌. 22,304 പേർക്കാണ്‌ ചൊവ്വാഴ്‌ചവരെ രോഗം ബാധിച്ചത്‌. മരണം ആയിരത്തോടടുക്കുന്നു അമേരിക്കയിൽ. 54,996 രോഗികൾ. ലോകത്താകെ രോഗബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു.

സ്‌പെയിനിൽ അഭൂതപൂർവമായ അടച്ചുപൂട്ടൽ 11 ദിവസം പിന്നിട്ടു. 14ന്‌ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ ഏപ്രിൽ 11 വരെ നീട്ടി. 47,610 പേർക്കാണ്‌ ഇതുവരെ രോഗം ബാധിച്ചത്‌. ഇതിൽ 5367 പേർ രോഗമുക്തരായി. രോഗബാധിതരിൽ മൂന്നിലൊന്നും മരണത്തിൽ 53 ശതമാനവും തലസ്ഥാനമായ മാഡ്രിഡിലാണ്‌.

Share this news

Leave a Reply

%d bloggers like this: