അയർലണ്ടിൽ 2  ആഴ്ചത്തേക്ക് ലോക്ക് ഡൌൺ. 2 കിലോമീറ്ററിൽ കൂടുതൽ ഉള്ള യാത്രകൾക്ക് നിയന്ത്രണം.

അയർലണ്ടിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു പ്രധാനമന്ത്രി ലിയോ വരദ്കർ.

അടുത്ത രണ്ടു ആഴ്‌ചത്തേയ്ക്ക് അവശ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഒഴിച്ച് എല്ലാം ആളുകളോടും വീട്ടിലിക്കാൻ കർശന നിർദേശമുണ്ട്.ചില സാഹചര്യത്തിൽ മാത്രം വീട് വിട്ടു പുറത്തു പോകാം
.സാഹചര്യങ്ങൾ ഇങ്ങനെ
1.ഭക്ഷണം വാങ്ങാനോ ,വീട് സാധങ്ങൾ വാങ്ങാനോ പുറത്തു പോകാം
2.വീട്ടുകാരുടെ ആരോഗ്യപരമായ കാരണങ്ങളിൽ
3.കുടുംബവും കുട്ടികളും ഒത്തു വ്യായാമം ചെയ്യാൻ. അങ്ങനെ പോകുന്നവർ 2 കിലോമീറ്ററിൽ കൂടുതൽ ദൂരത്തു പോകാൻ പാടില്ല. മറ്റുള്ളവരുമായി 2 മീറ്റർ അകലം സൂക്ഷിക്കണം .

സാമൂഹിക സന്ദർശങ്ങൾക്കും കർശന നിയന്ത്രണം ഉണ്ട്
ഗാർഡയ്ക്ക് ഈ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനുള്ള അധികാരങ്ങൾ നൽകിയിട്ടുണ്ട്.
രണ്ടു കിലോമീറ്റർ ദൂരത്തിനു അടുത്തുള്ള കടകളിൽ പോകാനാണ് നിർദേശിച്ചിരിക്കുന്നത്.

വൈറസ് കൂടുതൽ ആളുകളിലോട്ടു പകരാതിരിക്കാനും ഇറ്റലിയിൽ പോലുള്ള അവസ്ഥ നമ്മൾക്ക് വരാതിരിക്കാനുള്ള തീരുമാനമാണ് ഇത്.നമ്മൾ കൊറോണ വൈറസ് കൂടുതൽ വ്യാപിക്കാൻ സാധ്യത ഉള്ള ഏറ്റവും നിർണായകമായ സമയത്തു കൂടെ ആണ് കടന്നു പോകുകയാണ് .

ഇത് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വളരെ ഉചിതമായ തീരുമാനമാണ്. നമ്മൾ വീട്ടിലിരുന്നു സർക്കാർ നിർദേശങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിച്ചു നമ്മളെ കൊണ്ട് കഴിയുന്നത് ചെയ്തു ഈ മഹാമാരിയെ നേരിടേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: