കോവിഡ്‌-19: നമ്മൾ എന്തൊക്കെ ചെയ്യണം, ജാഗ്രത നിർദേശങ്ങൾ പങ്കുവച്ച്‌ WHO തലവൻ

കോവിഡ്‌-19 ഭീതിയിൽ രാജ്യങ്ങൾ കടുത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ വീടുകളിൽ കഴിയുന്നവർ പൊതുവെ സ്വീകരിക്കേണ്ട ജാഗ്രത നിർദേശങ്ങളുമായി WHO തലവൻ തെദ്രോസ്‌ അഥാനം ഗെബ്രേസിയുസ്‌. അദ്ദേഹത്തിൻ്റെ നിർദേശങ്ങൾ ചുവടെ;

1 ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ആഹാരം കഴിക്കുക

2 മദ്യപാനം നിയന്ത്രിക്കുക, മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക

3 പുകവലിക്കരുത്‌. മറ്റ്‌ രോഗങ്ങളുള്ളവരെ കോവിഡ്‌ ബാധിച്ചാൽ സ്ഥിതി വഷളാക്കും. 

4 വ്യായാമം ശീലമാക്കുക. മുതിർന്നവർ ദിവസവും കുറഞ്ഞത്‌ 30 മിനിറ്റും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം  ചെയ്യുക.

5 വീടുകളിൽ  നൃത്തം, യോഗ തുടങ്ങിയവയിൽ ഏർപ്പെടുക. പടികൾ കയറുക. വീടുകളിൽ ഇരുന്നാണ്‌ ജോലി ചെയ്യുന്നതെങ്കിൽ തുടർച്ചയായി ഒരേയിടത്ത്‌ ഇരിക്കരുത്‌. അരമണിക്കൂർ ഇടവിട്ട്‌ എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുക. 

6 മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകുക. ഈ പ്രതിസന്ധിഘട്ടത്തിൽ പേടിയും ആശങ്കയും ആകുലതയും സ്വാഭാവികമാണ്‌. നിങ്ങൾ ഏറെ വിശ്വസിക്കുന്നവരുമായി സംസാരിക്കുക. അയൽപക്കക്കാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്ന്‌ ഉറപ്പുവരുത്തുക. അനുകമ്പ ഒരു മരുന്നാണ്‌.

7 പുസ്തകം വായിക്കുക, പാട്ട്‌ കേൾക്കുക, കളികളിൽ ഏർപ്പെടുക. ഉൽക്കണ്ഠയുണ്ടാക്കുന്നുണ്ടെങ്കിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കൂടുതൽ കേൾക്കാതിരിക്കുക. വിശ്വസ്തമായ മാധ്യമങ്ങളിൽനിന്ന്‌ വിവരങ്ങൾ അറിയുക.

കോവിഡ്‌ ഒരു മഹാമാരിയായി പെയ്തിറങ്ങുന്നുണ്ടെങ്കിലും ഒത്തുകൂടാനും പഠിക്കാനും മുന്നേറാനും അത്‌ നമ്മളെ പ്രാപ്തമാക്കുന്നുണ്ടെന്നും തെദ്രോസ്‌ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: