കോവിഡ്‌ -19: ലോകത്ത്‌ കൊറോണ മരണം 26000 കവിഞ്ഞു; ഇറ്റലിയിൽ ഇന്നലെ മാത്രം 919, അയർലണ്ടിൽ 22 മരണം

ലോകത്താകെ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്‌ച  ഇരുപത്താറായിരത്തിലധികമായി. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ 919 പേർകൂടി മരിച്ചതോടെ  മരണസംഖ്യ 9134 ആയി. രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയും ചൈനയെ മറികടന്നു. 
വ്യാഴാഴ്‌ചവരെ ചൈനയിലായിരുന്നു ഏറ്റവും അധികം രോഗബാധിതർ. അവിടെ ഇതുവരെ 81340 പേർക്ക്‌ രോഗം ബാധിച്ചതിൽ 74588 പേർ രോഗമുക്തരായി. അഞ്ചുപേർകൂടി മരിച്ചതോടെ മരണസംഖ്യ  വെള്ളിയാഴ്‌ച 3292 ആയി.

അമേരിക്കയിൽ ഇന്നലെ മാത്രം പതിനാറായിരത്തിൽപ്പരം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. അയർലണ്ടിൽ രോഗ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു.
അമേരിക്കയിൽ മരണസംഖ്യ 2000 കടന്നു. അമേരിക്കയിലെ രോഗികളിൽ 1868പേർ മാത്രമാണ്‌ സുഖംപ്രാപിച്ചത്‌. ഇറ്റലിയിൽ വ്യാഴാഴ്‌ചവരെ 10361 പേർ രോഗമുക്തരായി. 64059 പേർക്ക്‌ രോഗം ബാധിച്ച സ്‌പെയിനിൽ 769 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 4858 ആയി. ഇവിടെ 9357പേർ രോഗമുക്തരായിട്ടുണ്ട്‌.ഫ്രാൻസിലും മരണസംഖ്യ കുത്തനെ കൂടി രണ്ടായിരത്തോട്‌ അടുത്തു.  29155 പേർക്കാണ്‌ ഇവിടെ കോവിഡ്‌ ബാധിച്ചത്‌.

ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ്‌ ജോൺസനും രോഗം സ്ഥിരീകരിച്ചു. 15000ൽപ്പരം ആളുകൾക്ക്‌ രോഗമുള്ള ബ്രിട്ടനിൽ മരണസംഖ്യ ആയിരത്തോടടുക്കുന്നു. എന്നാൽ, അരലക്ഷത്തോളം രോഗികളുള്ള ജർമനിയിൽ വെള്ളിയാഴ്‌ചവരെ മരണസംഖ്യ 304.
ഇറാനിൽ 144 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ  2378 ആയി. ഇവിടെ 32332 രോഗികളിൽ 11133പേർ രോഗമുക്തരായി. ദക്ഷിണാഫ്രിക്ക, ഉസ്‌ബെക്കിസ്ഥാൻ, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ ആദ്യ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

Share this news

Leave a Reply

%d bloggers like this: