കോവിഡ്-19; ലോകമരണം 30000-വും, ഇറ്റലിയിൽ 10000-വും കഴിഞ്ഞു, അയർലണ്ടിൽ 34 മരണം

ലോകത്താകെ മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്. 2415 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച

അയർലണ്ടിൽ ഇതുവരെ 34 മരണം റിപ്പാർട്ട് ചെയ്തു. 1000-ത്തോളം രോഗ ബാധിതരുള്ള ഇന്ത്യയിൽ 27 പേർക്ക് ജീവൻ നഷ്ടമായി. കേരളത്തിൽ ആദ്യ മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്തു. പന്ത്രണ്ടു പേർ പാകിസ്ഥാനിൽ മരിച്ചു. പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നു.

190-ലേറെ രാജ്യങ്ങളിൽ ഇതുവരെ കോവിഡ്-19 വ്യാപനം നടന്നു.
ലോകത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. അയർലൻഡും വിയറ്റ്നാമും സമ്പൂർണ്ണ  അടച്ചിടൽ പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: