ജർമൻ മന്ത്രി ജീവനൊടുക്കി. കൊറോണ വൈറസ് കാരണം ഉണ്ടാകാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്ത് എന്ന് അധികൃതർ
ഫ്രാങ്ക്ഫർട്ട്: കോവിഡ് ബാധ സാമ്പത്തികരംഗം തകർക്കുമെന്ന ഭീതിയിൽ ജർമൻ മന്ത്രി ജീവനൊടുക്കി. ഹെസി സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഷീഫറാണ് ശനിയാഴ്ച ജീവനൊടുക്കിയത്.കോവിഡ് വ്യാപനം സാന്പത്തിക രംഗം തകിടം മറിക്കുന്നതിൽ അദ്ദേഹം ഏറെ ദുഖിതനായിരുന്നെന്ന് സ്റ്റേറ്റ് പ്രീമിയർ വോക്കർ ബൗഫിയർ പറഞ്ഞു. റെയിൽവേ ട്രാക്കിന് സമീപമാണ് ഷീഫറിന്റെ മൃതദേഹം കണ്ടെത്തിയത്. ചാൻസലർ ആംഗല മെർക്കലിന്റെ പാർട്ടിയിൽ അംഗമായിരുന്നു ഷീഫർ.പത്തു വർഷമായി ഹെസിയിലെ ധനമന്ത്രിയായിരുന്നു ഷീഫർ. കൊറോണ മഹാമാരി സന്പദ്വ്യവസ്ഥയിൽ ഏൽപ്പിക്കാൻ സാധ്യതയുള്ള സാന്പത്തിക ആഘാതം കുറയ്ക്കാൻ അദ്ദേഹം രാവും … Read more