(30 മാർച്ച്) കോവിഡ്-19: ലോകമരണസംഖ്യ 36000 കവിഞ്ഞു, അയർലണ്ടിൽ 54, ഇന്ത്യയിൽ 41മരണം

ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴരലക്ഷം കടന്നു. മരണസംഖ്യ 36334 ആയി.
അയർലണ്ടിൽ ഇന്നലെ 8 പേർ കൂടി മരിച്ചതോടെ ആകെ മരണം 54 ആയി. പുതിയ 295 കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2910 ആയി. ഇന്ത്യയിൽ ഇന്നലെ 11 പേരാണ് മരിച്ചത്. ഇതാടെ ആകെ മരിച്ചവരുടെ എണ്ണം 41 ആയി. ഇന്ത്യയിൽ ഇതുവരെ 1071 പേരിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ 99 പേർ രോഗത്തെ അതിജീവിച്ചു.

ഏറ്റവുമധികം രോഗികളുള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമായി. മരണം 3000 കഴിഞ്ഞു. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. ഇറ്റലിയിൽ മരണസംഖ്യ 11591 ആയി.

സ്‌പെയിനിൽ 812 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 7340. ചൈനയിൽ നാല്‌ പേർ കൂടി മരിച്ചു. മരണസംഖ്യ 3304. ഇറാനിൽ 117 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 2757. ഇവിടെ രോഗം ബാധിച്ചത്‌ 41495 പേർക്ക്‌. സഹായിക്ക്‌ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിരീക്ഷണത്തിലായി.  ബ്രിട്ടനിലെ ചാൾസ്‌ രാജകുമാരൻ രോഗമുക്തനായി.

Share this news

Leave a Reply

%d bloggers like this: