(31 മാർച്ച്) കോവിഡ്-19; ആഗോള മരണസംഖ്യ 41000 കടന്നു, അയർലണ്ടിൽ 71, ഇന്ത്യയിൽ 44 മരണം

ലോകത്താകെ കോവിഡ്‌ ബാധിച്ച്‌
ഇന്നലെവരെ മരിച്ചവരുടെ എണ്ണം 41435 ആയി. ഏറ്റവുമധികം രോഗികളുള്ള (175000-ൽ അധികം) അമേരിക്കയിൽ മരണസംഖ്യ 3500 കടന്നു. ഫ്രാൻസിൽ ഇന്നലെ 499 പേർ കൂടി മരിച്ചതോടെ ആകെ മരണം 3523 ആയി. ഇന്നലെ 17 പേർ കൂടി മരിച്ചതോടെ അയർലണ്ടിൽ ആകെ മരണം 71 ആയി. 325 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 3235 ആയി ഉയർന്നു. ഇന്ത്യയിൽ രോഗം ബാധിച്ചവർ 1397 ആയി. 3 പുതിയ മരണം ഉണ്ടായത്തോടെ ആകെ മരണം 44 ആയി.

കോവിഡ്‌ ബാധിച്ച്‌ ഇതിനകം നൂറ്റിമുപ്പതോളം രാജ്യങ്ങളിൽ മരണമുണ്ടായി. 185 രാജ്യങ്ങളിൽ എട്ട്‌ ലക്ഷത്തിലധികം പേർക്ക്‌ രോഗം ബാധിച്ചതിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രോഗമുക്തരായിട്ടുണ്ട്‌.
ലോകത്തെ ആകെ മരണത്തിൻ്റെ മുക്കാൽ ഭാഗത്തോളവും യൂറോപ്പിലാണ്‌.
837പേർകൂടി ഇന്നലെ മരിച്ചതോടെ
ഇറ്റലിയിൽ മരണസംഖ്യ 12428 ആയി.
ഏറ്റവുമധികം ആളുകൾ മരിച്ച യൂറോപ്യൻ രാജ്യമാണ് നിലവിൽ ഇറ്റലി. ഇവിടെ രോഗികളുടെ എണ്ണം തിങ്കളാഴ്‌ച ഒരു ലക്ഷം കടന്നു. 9222 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ച സ്‌പെയിനിൽ ചൊവ്വാഴ്‌ചവരെ 94417 പേർക്കാണ്‌ രോഗം ബാധിച്ചത്‌. നെതർലൻഡ്‌സിലും മരണസംഖ്യ ആയിരം കടന്നു. ബെൽജിയത്തിൽ മരിച്ച പന്ത്രണ്ടുകാരി യൂറോപ്പിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളായി. ഗൾഫിൽ ഏറ്റവുമധികം മരണമുണ്ടായ ഇറാനിൽ മരണസംഖ്യ 2898 ആയി. കോവിഡ്‌ വൈകിയെത്തിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 48 രാജ്യങ്ങളിൽ വൈറസ് വ്യാപനം ഭീതി പരത്തുന്നു.

Share this news

Leave a Reply

%d bloggers like this: