(ഏപ്രിൽ 1) കോവിഡ്-19; ലോകമരണം 46000 കവിഞ്ഞു, അയർലണ്ടിൽ 85, ഇന്ത്യയിൽ 54 മരണം

ലോകത്താകെ ഒൻപത് ലക്ഷത്തോളം പേർ കൊറോണ വൈറസിന് കിഴക്കിയതിൽ 46100 ഓളം രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ രണ്ട്ലക്ഷത്തോളം രോഗികൾ അമേരിക്കയിലാണ്.

അയർലണ്ടിൽ പുതിയ 14 മരണങ്ങളും, 212 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 85 ഉം കേസുകൾ 3447 ഉം ആയി. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 54 ഉം രോഗബാധിതർ 1650 ആണ്.
മുപ്പത്തിരണ്ടായിരത്തിലേറെ രോഗികളാണ് ഇതുവരെ യൂറോപ്പിൽ മരിച്ചത്. യൂറോപ്പിലാകെ രോഗബാധിതർ അഞ്ച്‌ ലക്ഷത്തിലധികം പേരുണ്ട്‌.  ഇവരിൽ മുക്കാൽലക്ഷത്തോളം പേർ രോഗമുക്തരായി. ഇറ്റലിയിലും സ്‌പെയിനിലും ഒരുലക്ഷത്തിലധികംപേർക്ക്‌ രോഗം ബാധിച്ചു. 

ഇറ്റലിയിൽ  727പേർ കൂടി മരിച്ചതോടെ മരണസംഖ്യ 13155 ആയി. സ്‌പെയിനിൽ 864 പേർ കൂടി മരിച്ചതോടെ  മരണസംഖ്യ 9053 ആയി. ഫ്രാൻസിൽ മരണസംഖ്യ 4000 കടന്നു.  രോഗികളുടെ എണ്ണം അറുപതിനായിരത്തോളമാണ്‌. മുക്കാൽ ലക്ഷം രോഗികളുള്ള ജർമനിയിൽ ഇന്നലെവരെയുള്ള മരണസംഖ്യ 821 ആണ്. ബ്രിട്ടനിൽ ഒറ്റദിവസം 563 പേർ മരിച്ചതോടെ  മരണസംഖ്യ 2352 ആയി.  ഇതിൽ 13 വയസ്സുള്ള ബാലനുമുണ്ട്‌. നെതർലൻഡ്‌സിലും മരണസംഖ്യ ആയിരം കടന്നു. ചൈനയിൽ ഏഴുപേർകൂടി മരിച്ചൂ. ഇതോടെ മരണസംഖ്യ 3312 ആയി. ഇറാനിൽ 138 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 3036 ആയി ഉയർന്നു.

Share this news

Leave a Reply

%d bloggers like this: