പ്രീമിയര്‍ ലീഗ്‌ അനിശ്ചിതകാലത്തേക്ക്‌ നീട്ടിവെച്ചു; തിരിച്ചെത്തുക എല്ലാ ഭീഷണിയും ഒഴിയുമ്പോള്‍ മാത്രം

പ്രീമിയര്‍ ലീഗ്‌ സീസണ്‍ അനിശ്ചിത കാലത്തേക്ക്‌ നീട്ടിവെച്ചു. 20 പ്രീമിയര്‍ ലീഗ്‌ ക്ലബുകളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ഒടുവിലാണ്‌ തീരുമാനം. മെയ്‌ ആദ്യവാരത്തോടെ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ പുനഃരാരംഭിക്കില്ലെന്ന്‌ ഇതോടെ വ്യക്തമായി. ഏപ്രില്‍ 30ന്‌ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ എപ്പോഴാണോ എല്ലാ ഭീഷണിയും വിട്ടൊഴിയുന്നത്‌ അപ്പോള്‍ മാത്രം മത്സരങ്ങള്‍ പുനഃരാരംഭിച്ചാല്‍ മതിയെന്നാണ്‌ ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം. ഓരോ ടീമിനും 9, 10 മത്സരങ്ങള്‍ വീതമാണ്‌ പ്രീമിയര്‍ ലീഗില്‍ ഇനി ബാക്കിയുള്ളത്‌. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ … Read more