കോവിഡ്-19; അയർലണ്ടിൽ 137 മരണം, 4604 രോഗബാധിതർ

അയർലണ്ടിൽ ഇന്നലെ 17 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 137 ആയി. പുതിയ 331 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 4604 ആയി ഉയർന്നു. ഈസ്റ്റേൺ അയർലണ്ടിൽ 15 പേർ, രാജ്യത്തിൻ്റെ തെക്കും പടിഞ്ഞാറും ഭാഗത്ത് ഓരോരുത്തർ എന്നിങ്ങനെയാണ് ഇന്നലത്തെ മരണ നിരക്ക്. ഇതിൽ 13 പുരുഷൻമാരും 4 സ്ത്രീകളും ഉർപ്പെടുന്നു. ഇവരിൽ 13 പേർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. മരിച്ചവരുടെ ആവറേജ് പ്രായം 77 ആണ്. ഇന്ത്യയിൽ … Read more