ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

ലണ്ടനിൽ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു.ലണ്ടൻ റെഡ് ഹില്ലിൽ താമസിക്കുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ആണ് ഇന്ന് രാവിലെ മരിച്ചത്. കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനുശേഷം 7 ദിവസം ഐസൊലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ രോഗം കുറയാതെ വന്ന സാഹചര്യത്തിൽ 10 ദിവസം മുൻപ് സിന്റോയെ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം ശ്വാസതടസം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു.

നഴ്‌സാണെങ്കിലും ക്രോയിഡോണിൽ ഹെൽത്ത്കെയർ വർക്കറായിജോലി ചെയ്തു വരികയായിരുന്നു സിന്റോ. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്.

Share this news

Leave a Reply

%d bloggers like this: