കൊറോണ വൈറസ് വ്യാപനം; അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ്-19 രോഗബാധയ തുടർന്ന് അമേരിക്കയിൽ മലയാളികളായ പോൾ, ലാലു പ്രതാപ് ജോസ് എന്നിവരാണ് മരിച്ചത്.

ടെക്സാസിൽ കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശി വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21) ആണ് മരിച്ചത്. ഹോസ്റ്റലിൽ നിന്നാണ് പോളിന് രോഗ ബാധയേറ്റതെന്നാണ് നിഗമനം. അച്ഛൻ സാബു നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ഐ ബി എം ൽ ജോലി ചെയ്യുന്നു. അമ്മ: ജെസി(കടുവത്തിങ്കൽ കുടുംബാഗം) . സഹോദരൻ ഡേവിഡ്. സാബു എൻ ജോൺ നാവിക സേനയിൽ നിന്ന് വിരമിച്ച ശേഷം വർഷങ്ങളായി കുടുംബം അമേരിക്കയിലാണ്.

കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) നിര്യാതനായി. ന്യു യോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്ട്രോളറായിരുന്നു. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: