Saturday, July 11, 2020

കോവിഡ് -19 രോഗികളിലെ ക്ലോറോക്വിൻ പരീക്ഷണം: ഹൃദ്രോഗ സാധ്യതയെ തുടർന്ന് നിർത്തിവച്ചു

Updated on 15-04-2020 at 8:01 am

Share this news

ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് കൊറോണ വൈറസ് രോഗികളിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രസീലിൽ നടത്തിയിരുന്ന പരീക്ഷണം നിർത്തിവച്ചു.

ഹൈഡ്രോക്സിക്ലോറോക്വിൻ വിഭാഗത്തിൽപ്പെട്ട ക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്നു. കൊറോണ വൈറസ് ചികിത്സക്കായി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്ട്രംപ് അനുകൂലിച്ചിരുന്നു. ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ ഉപയോഗിക്കാൻ ആശുപത്രികളെ അനുവദിക്കുന്നതിന് US-ന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് കഴിഞ്ഞ മാസം അടിയന്തര അനുമതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് മരുന്ന് നിർമ്മാണ കമ്പനികൾ ഉൽ‌പാദനം വർദ്ധിപ്പിക്കുകയും ചെയ്തു.

Manaus-ലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 81 രോഗികളെ ബ്രസീലിയൻ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ രോഗികൾക്ക് കാര്യമായ ദോഷം വരുത്തുമെന്നതിന് കൂടുതൽ തെളിവുകൾ ബ്രസീൽ നടത്തിയ പഠനത്തിലൂടെ ലഭിച്ചുവെന്ന് ഡോക്ടർമാരും ഡ്രഗ് സേഫ്റ്റി ഉദ്യോഗസ്ഥരും പറഞ്ഞു. ഹൃദയസ്പന്ദനത്തിൽ വ്യതിയാനം ഉണ്ടാകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. രോഗികൾക്ക് നൽകുന്ന ആൻറിബയോട്ടിക് അസിട്രോമിസൈൻ മരുന്നും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും അവർ പറഞ്ഞു.

comments


 

Other news in this section
WhatsApp chat