ഇന്ത്യയിൽ കോവിഡ് പരിശോധന പരിതാപകരമെന്ന് വിദഗ്ധർ

ഇന്ത്യ പരിശോധന നിരക്ക്‌ ഗണ്യമായി വർധിപ്പിച്ചാൽമാത്രമേ കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയൂവെന്ന്‌ വിദഗ്‌ധർ. ഐസിഎംആറിന്റെ കണക്ക്‌ പ്രകാരം ഏപ്രിൽ 14 വരെ 2,44,893 പരിശോധനയാണ്‌ നടത്തിയത്‌. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്രയും പരിശോധന പോരെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക ഇതുവരെ 31,00,387 പരിശോധന നടത്തി. അതായത്‌, 10 ലക്ഷം പേർക്ക്‌ 9367.  ഇന്ത്യയിൽ  10 ലക്ഷം പേർക്ക്‌ ഇത്‌ 177 മാത്രമാണ്‌.  രോഗബാധിതർ അധികമുള്ള സ്‌പെയിൻ (ആറു ലക്ഷം),  ഇറ്റലി (10.73 ലക്ഷം) പരിശോധനകൾ നടത്തി. ഇന്ത്യ ഇപ്പോൾ നടത്തുന്ന പരിശോധന പര്യാപ്‌തമല്ലെന്ന്‌ സീനിയർ കൺസൾട്ടന്റും ഫരീദാബാദ്‌ ഫോർട്ടിസ് എസ്‌കോർട്ടിലെ പൾമോണോളജി വിഭാഗം മേധാവിയുമായ ഡോ. രവി ശേഖർ ഝാ പറഞ്ഞു.

പരിശോധനമാത്രമാണ്‌ കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ശക്തമായ ആയുധമെന്ന്‌ ശ്വാസകോശ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. അരവിന്ദ്‌ കുമാർ പറഞ്ഞു.  പരിശോധിക്കുക, നിരീക്ഷണത്തിലാക്കുക, പിന്നെ ചികിത്സിക്കുക ഇതാണ്‌ പോംവഴി– അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: