ഡബ്ലിനിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു; ഭർത്താവ് വാഹനാപകടത്തിലും ഭാര്യ അതെ തുടർന്നുള്ള ആഘാതത്തിലും

ഡബ്ലിനിൽ താമസിക്കുന്ന മാംഗ്ലൂർ സ്വദേശികളായിരുന്ന ദമ്പതികളാണ് ഒരു ദിവസത്തെ ഇടവേളയിൽ മരിച്ചത് . ഈ കഴിഞ്ഞ ബുധനാഴ്ച ( 15 ഏപ്രിൽ ) വെളുപ്പിനെ ( 12.15 am ) ആണ് 34 – കാരൻ ലോയൽ  സെക്ക്വേറ( Loyal Sequeira )  ഡ്രോഹഡയിൽ   M1 -ൽ കാറപകടത്തിൽ  മരിച്ചത്. ലോയൽ  ആ സമയം മോട്ടോർ വേയിൽ കൂടി നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

തുടർന്ന് വ്യാഴാഴ്ചയാണ്  ലോയലിന്റെ ഭാര്യ 36 – കാരി ഷാരോൺ സെക്ക്വേറ( Sharon Sequeira) മരിച്ചത്. ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ കടുത്ത മാനസിക ആഘാതത്തെ തുടർന്നാണ് ഷാരോൺ മരിച്ചതായി അറിയാൻ കഴിയുന്നത്.

2016 -ൽ വിവാഹിതരായ ഇവർക്ക് 2 കുട്ടികൾ ഉണ്ട്. ലോയലിന്റെ മാതാപിതാക്കളും ഡബ്ലിനിൽ ആണ് താമസം.

Share this news

Leave a Reply

%d bloggers like this: