എയര്‍ ആംബുലന്‍സില്‍ ലണ്ടനില്‍നിന്ന് മലയാളിയെ കോഴിക്കോട്ടെത്തിച്ചു

രോഗിയായ തലശേരി സ്വദേശിയുമായി ലണ്ടനിൽ നിന്നുള്ള എയർ ആംബുലൻസ് വിമാനം ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. ഇദ്ദേഹം കോവിഡ് ബാധിതനല്ല. ലണ്ടനിൽ സോഫ്റ്റ്‌‍വെയർ എൻജിനീയറായ ഇയാൾ തുടർചികിത്സാർഥമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ നാട്ടിലെത്തിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവള അധികൃതർക്കു മുൻപിൽ ഹാജരാക്കി. തുടർന്നു കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കു പോയി.

വയറിൽ അർബുദം ബാധിച്ച് ബ്രിട്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37കാരന് ജന്മനാട്ടിൽ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോവിഡിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതിനാൽ നാട്ടിലെത്താൻ കഴിയാതെയായി. ഇതെത്തുടർന്ന് ബ്രിട്ടൻ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക് മേയറും റാന്നി സ്വദേശിയുമായ ടോം ആദിത്യയുടെയും മുൻ മന്ത്രിയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെയും സഹായം തേടി. ഇരുവരുടെയും ഇടപെടലിന്റെ ഭാഗമായാണ് യാത്ര നടന്നത്. രോഗിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും നാലു വയസ്സുകാരി മകളും ഉണ്ട്.

Share this news

Leave a Reply

%d bloggers like this: