കൊറോണ: അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

കൊറോണ ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ മരിച്ചു. കൊട്ടാരക്കര സ്വദേശിയും മാർത്തോമ്മാ വൈദികനുമായ എം ജോൺ, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവർഗീസ് എം പണിക്കർ എന്നിവർ ഫിലാഡൽഫിയയിൽ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ മകൻ എട്ട് വയസുകാരൻ അദ്വൈത് ന്യൂയോർക്കിൽ കൊറോണബാധിച്ച് മരിച്ചു.

ഇവരുടെ മൃതദേഹങ്ങൾ വിദേശത്ത് തന്നെ സംസ്കരിക്കാനാണ് തീരുമാനം. കെട്ടാരക്കരയിൽ ദീർഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് എം ജോൺ. വിരമിച്ച ശേഷം അമേരിക്കയിലുള്ള മകന്റെ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി പോകുകയായിരുന്നു.

ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗീവർഗീസും മരിച്ചത് ഇന്ന് പുലർച്ചെയാണ്. ദീർഘനാളായി അമേരിക്കയിൽ ടൂർ ആന്റ് ട്രാവൽസ് നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അഞ്ച് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: