കൊറോണ ബാധിച്ചിട്ടും ഹസ്തദാനം നിറുത്താതെ ബോറിസ് ജോൺസൺ

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹസ്തദാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ ബ്രിട്ടീഷ് സർക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാൽ ആരോഗ്യവിദഗ്ദ്ധരുടെ ഈ നിർദ്ദേശങ്ങളൊന്നും തന്നെ പാലിക്കാതെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പെരുമാറ്റം.

ആലിംഗനം, ഹസ്തദാനം എന്നിവ അവസാനിപ്പിക്കാൻ മാർച്ച് ആദ്യം തന്നെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി ടീം ആവശ്യപ്പെട്ടിരുന്നു.

രോഗം പടരുന്നത് തടയുന്നതിന് ശുചിത്വം, സാമൂഹികഅകലം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർച്ച് 3-ന് തന്നെ SPI-B ഗ്രൂപ്പ് ബിഹേവിയറൽ സയന്റിസ്റ്റുകൾ അറിയിപ്പ് നൽകിയിരുന്നു.

ഈ മുന്നറിയിപ്പുകളൊന്നും പാലിക്കാതെയാണ് പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഇപ്പോഴും പങ്കെടുക്കുന്നത്.

Share this news

Leave a Reply

%d bloggers like this: