കോവിഡ് ബാധിച്ച് ലണ്ടനില്‍ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു. ഇതില്‍ ഒരു വൈദികനും ഉള്‍പ്പെടുന്നു. യാക്കോബായ സഭ വൈദികനായ ഫാ. ബിജി മാര്‍ക്കോസ് ആണ് ലണ്ടനില്‍ മരിച്ചത്. 54 വയസ്സായിരുന്നു.

ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാദര്‍ ബിജി മാര്‍ക്കോസ്.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണാണ് കോവിഡ് മൂലം ബ്രിട്ടനില്‍ മരിച്ച മറ്റൊരു മലയാളി. 70 വയസ്സായിരുന്നു. പ്രിസ്റ്റണില്‍ വെച്ചാണ് സണ്ണിയുടെ മരണം.

Share this news

Leave a Reply

%d bloggers like this: