Wednesday, October 21, 2020

മഹാമാരിക്ക് ശേഷം വേണ്ട സാമ്പത്തിക അച്ചടക്കം (ജോസഫ് റിതേഷ്)

Updated on 11-05-2020 at 8:55 am

Share this news

കഷ്ടതകൾക്കപ്പുറം ജീവിതം വീണ്ടും താളം കണ്ടെത്തും. ലക്ഷകണക്കിന് ജോലികൾ നഷ്ടപ്പെട്ടതിൽ കുറെ തിരിച്ചു കിട്ടും. എങ്കിലും എല്ലാം പഴയതു പോലെ തിരിച്ചു വരും എന്ന് വിചാരിക്കുന്നത്  കരുതലില്ലായ്മയാകും. വളരെയേറെ ശ്രദ്ധിച്ചു തീരുമാനങ്ങൾ എടുക്കേണ്ട സമയങ്ങൾ ആണ് ഇനി.

എല്ലാ മേഖലകളിലും ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യം കാരണം രാഷ്ട്രങ്ങൾ നികുതികൾ പ്രത്യക്ഷമായും പരോക്ഷമായും വർധിപ്പിച്ചേക്കും. ഒരു കുടുംബത്തിലെ രണ്ടോ അതിലേറെയോ വരുമാനങ്ങൾ കുറഞ്ഞു  ,  നികുതി ഭാരം കൂടിയായാൽ, നീക്കിയിരിപ്പുകൾ വളരെ കുറവാകും. മിനിമം അഞ്ചു വർഷം എങ്കിലും നീളുന്ന ഒരു സാമ്പത്തിക മാന്ദ്യം നമ്മെ കാത്തിരിപ്പുണ്ട്.

ചെലവ് കുറക്കേണ്ടവർ അത് ചെയ്യുക തന്നെ വേണം. അനാവശ്യമായ സബ്സ്ക്രിപ്ഷൻസ് ഒഴിവാക്കിയേ തീരൂ. അതിനായി ആദ്യം നമ്മുടെ ബാങ്ക് സ്റ്റേറ്റ്മെൻറ് വിശദമായി പരിശോധിക്കണം. ഉദാഹരണത്തിന് ആമസോൺ Prime, Netflix, Sky പേ ചാനൽ ഒക്കെ ഒരേ സമയം സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവരെ കണ്ടിട്ടുണ്ട്. ഏതെങ്കിലും ഒന്ന് പോരെ എന്ന് കൂലംകഷമായി ചിന്തിക്കേണം.

രണ്ടു കാറിന്റെ ആവശ്യം ഉണ്ടോ ? ഇല്ല എന്ന് തോന്നുകയാണെങ്കിൽ ഒരു വർഷത്തെ മിച്ചം രണ്ടായിരത്തോളം യൂറോ വരും. ഇൻഷുറൻസ് , ടാക്സ്, പെട്രോൾ , NCT , repair cost. ഒരുപാട് ചെറിയ  ചെലവുകൾ മാറ്റാം.

Supermarket മാറുന്നതാണ് മറ്റൊരു മാർഗം. പ്രീമിയർ മാർക്കറ്റുകളായ ടെസ്‌കോ, സൂപ്പർ വാല്യൂ, മാർക്സ് ആൻഡ് സ്‌പെൻസേർസ് എന്നിവയെ അപേക്ഷിച്ചു Lidl, Aldi തുടങ്ങിയ ജർമൻ സ്റ്റോറുകൾ ഗുണനിലവാരം ഉള്ള ഉത്പന്നങ്ങൾ തന്നെ തരുന്നു. അല്ല എങ്കിൽ ഒരു മിക്സ് മാർക്കറ്റിംഗ് സ്ട്രാറ്റജി ഉപയോഗിച്ചാൽ ഇഷ്ടമുള്ള സാധനങ്ങൾ പോക്കറ്റിനു കേടില്ലാതെ വാങ്ങാൻ കഴിയും.

ലൈഫ് ഇൻഷുറൻസ്, മോർട്ടഗേജ് ലോൺ, ബ്രോഡ്ബാൻഡ് കമ്പനി, ഇലക്ട്രിക്ക്, ഗ്യാസ് എന്നിങ്ങനെ ഉള്ള പ്രൊവൈഡർമാരെ സ്വിച്ച് ചെയ്യുന്നതിലൂടെ നല്ലൊരു monthly expense ലാഭാകരമാക്കാൻ കഴിയും. സ്വന്തമായി വീടുള്ളവർക്കു, നിങ്ങളുടെ വീടിന്റെ ഇപ്പോളുള്ള ലോൺ വാല്യൂ  ഇപ്പോഴുള്ള വീടിന്റെ മാർക്കറ്റ് വിലയുമായി തട്ടിച്ചു നോക്കുമ്പോൾ  70 ശതമാനത്തിൽ കുറവേ  ഉള്ളൂ എങ്കിൽ, കുറഞ്ഞ  interest നോട്‌ കൂടി മോർട്ടഗേജ് സ്വിച്ച് ചെയ്യാൻ പറ്റും. നൂറു യൂറോയിലധികം മാസം ലാഭം നേടിയവരും ഇക്കൂട്ടത്തിൽ കാണാം.

വീട് വാടകയിൽ  നല്ലൊരു കുറവ് ഉടനെ വന്നു തുടങ്ങും. ഫാക്ടറി, കൺസ്ട്രക്ഷൻ, പാക്കിങ്, അഗ്രികൾച്ചർ മേഖലകളിൽ ജോലി നോക്കുന്ന ഈസ്റ്റേൺ യൂറോപ്യൻ വംശജർ, ജോലികൾ,വരുമാനം ഒക്കെ കുറയുന്നത് വഴി തിരിച്ചു പോയി തുടങ്ങും. ഇതിലൂടെ വലിയ ഒരു റെന്റൽ പ്രോപ്പർട്ടി സപ്ലൈ ആണ് വരാൻ പോകുന്നത്. നിങ്ങൾ താമസിക്കുന്ന വീടിനു വാടക കുറക്കാൻ ഉടമസ്ഥാൻ ഒരുങ്ങാതിരുന്നാൽ വാടക കുറഞ്ഞ വീട്ടിലേക്ക്  മൂവ് ചെയ്യുന്നതിനെ കുറിച്ച് സീരിയസ് ആയി ചിന്തിക്കണം.

ആത്യന്തികമായി ഒരു വീട് സ്വന്തമായി സ്വപ്നം കാണുന്നവർ ലോങ്ങ് term പ്ലാനിംഗ് തുടങ്ങണം. ഈ മാന്ദ്യം ആരംഭിച്ചിട്ടേ ഉള്ളൂ. വീട് വിലകൾ ഇടിഞ്ഞു bottom വാല്യൂ കാണാൻ മൂന്നു വര്ഷം വരെ എടുക്കാം. അഥവാ  അതാണ് 2008 ലെ മാന്ദ്യം കാണിച്ചു തന്നത്. അന്ന് ഏറ്റവും കുറവ് പ്രോപ്പർട്ടി വാല്യൂ വന്നത് 2011 കാലഘട്ടത്തിലായിരുന്നു. ലോൺ കിട്ടാൻ വേണ്ട Initial ഡെപ്പോസിറ്റ് സ്വരുക്കൂട്ടാൻ ഉടനെ ഒരു ക്രെഡിറ്റ് സൊസൈറ്റി അക്കൗണ്ടോ, അഥവാ കുറച്ചു റിസ്ക് എടുക്കുന്നവർക്ക് റിട്ടേൺ കൂടുതൽ കിട്ടാവുന്ന mutual ഫണ്ട് റിലേറ്റഡ് സേവിങ്സ് അക്കൗണ്ടോ തുടങ്ങാം. പല തുള്ളി പെരുവെള്ളം എന്നല്ലേ.

മുകളിലെ അഭിപ്രായങ്ങൾ ലേഖകന്റെ പേർസണൽ മാത്രമാണ്. നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് തീരുമാനങ്ങൾ എടുക്കുവാൻ തീർച്ചയായും ഒരു ഫിനാൻഷ്യൽ അഡ്വൈസർ നോട് consult ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്: Joseph Ritesh QFA, RPA, Senior Financial Advisor, Financial  Life : Email: joseph@ financiallife.ie  Mobile:087 321 9098

comments


 

Other news in this section
WhatsApp chat