ജയസൂര്യയുടെ “സൂഫിയും സുജാത’ യും ആമസോൺ പ്രൈമിൽ റിലീസിന്‌; മലയാള സിനിമയിൽ ആദ്യം, ഭീഷണിയുമായി എക്സിബിറ്റേഴ്സ് ഫെ‍ഡറേഷൻ

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും ആമസോൺ പ്രൈമിൽ വരുന്ന ജൂണിൽ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്.

മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിഥി വീണ്ടും ഒരു മലയാളത്തില്‍ അഭിനയിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ്‌ ‘സൂഫിയും സുജാത’യും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണെന്ന് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു ഫെയ്‌സ്ബുക്കില്‍കുറിച്ചിരുന്നു. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.

അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.

Share this news

Leave a Reply

%d bloggers like this: