കോവിഡ് -19 തൊഴിലില്ലായ്മ വേതനം: അംഗീകൃത വിലാസമില്ലാത്ത 1,200 പേർക്ക് നിരസിച്ചു

അയർലണ്ടിൽ അംഗീകൃത വിലാസമില്ലെന്ന് തൊഴിൽകാര്യ സാമൂഹിക സംരക്ഷണ വകുപ്പ്
കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് നടപ്പാക്കിയ കോവിഡ് -19 തൊഴിലില്ലായ്മ വേതനം, 1,200 പേർക്ക് കൈപ്പറ്റാൻ സാധിച്ചില്ല. രാജ്യത്തെ റെസിഡൻസി യോഗ്യത ഈ ആനുകൂല്യത്തിന് അനിവാര്യമായ മാനദണ്ഡങ്ങളിലൊന്നാണ്.

കഴിഞ്ഞ ആഴ്‌ചയിലെ 350 യൂറോ തൊഴിലില്ലായ്മ വേതന ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുമ്പോൾ, 46,000 പേയ്‌മെന്റുകൾ വിവിധ കാരണങ്ങളാൽ വകുപ്പ് തടഞ്ഞിരുന്നു. ഇങ്ങനെ തടഞ്ഞുവച്ച ആകെ തുക 16 മില്യൺ യൂറോയിലധികമാണ്.

കോവിഡ് -19 മൂലം ജോലി നഷ്ട്ടപ്പെട്ടവരെ സഹായിക്കുന്ന തിനായി അവതരിപ്പിച്ച Pup scheme-ൽ നിലവിൽ 589,000 സ്വീകർത്താക്കളാണുള്ളത്.

സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകർ യോഗ്യരാണോ എന്ന് ഉറപ്പാക്കുന്നതിന് റവന്യൂ വകുപ്പിൻ്റെ കൈവശമുള്ള ഡാറ്റയുമായി ഒത്തുനോക്കും. കൂടാതെ പേയ്‌മെന്റിനായി അംഗീകൃത അപേക്ഷകളുടെ പരിശോധനയും നടന്നുവരുന്നതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. അപേക്ഷകർക്ക് അധികാരപരിധിയിൽ വിലാസമില്ലെന്ന് തിരിച്ചറിഞ്ഞതിനാൽ ക്ലെയിമുകൾ തടഞ്ഞുവയ്ക്കുമെന്ന് കൂടി ബന്ധപ്പെട്ടവർ പറഞ്ഞു.

പണം സ്വീകരിക്കുകയും അയർലൻഡ് വിട്ടുപോകുകയും ചെയ്യുന്ന ആളുകളെ തിരിച്ചറിയാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ്, കസ്റ്റംസ്, ഗാർഡ
എന്നിവയുമായി ചേർന്ന് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

കൂടാതെ തൊഴിലുടമ തങ്ങളുടെ ജീവനക്കാരൻ Pup സ്കീമിൽ ക്ലെയിം ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ചുവെന്നു കണ്ടെത്തുകയോ അല്ലെങ്കിൽ തൊഴിൽ വാഗ്ദാനം നിരസിക്കുകയോ ചെയ്ത സാഹചര്യത്തിൽ, C19EmployerReports@welf.ie എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണമെന്നും വകുപ്പ് അറിയിച്ചു.

എന്നാൽ Pup സ്കീം വഴി തെറ്റായി നൽകിയ പണം മടക്കി ലഭിക്കുന്നതിന് നിരവധി മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: