അയർലണ്ടിലെ 2-12 വയസ് പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി ഫ്ലൂ വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സൈമൺ ഹാരിസ്

രണ്ട് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും, 70 വയസും അതിൽ കൂടുതലുമുള്ളവർക്കും ഫ്ലൂ വാക്സിൻ സൗജന്യമായി ലഭിക്കുമെന്നു ആരോഗ്യമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

അതേസമയം ആറ് മാസം പ്രായമായ കുട്ടി മുതൽ 69 വയസുവരെയുള്ള യാതൊരാളും അപകടസാധ്യതയുള്ള ഗ്രൂപ്പിൽ ഉൾപ്പെടുന്നവരാണെന്നും, ഫ്രീ ഫ്ലു വാക്സിൻ നൽകാൻ തിരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഈ വിപുലീകരിച്ച സൗജന്യ സേവനം വളരെ പ്രധാനമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നത് ഒരു പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് 2020/21 ശൈത്യകാലത്തെ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ പദ്ധതിയുടെ വിപുലീകരണത്തിന് എന്റെ വകുപ്പിലെ ഉദ്യോഗസ്ഥർ എച്ച്എസ്ഇയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലൂ വാക്സിൻ ഫ്ലൂവിനെതിരായ ഒരേയൊരു പ്രതിരോധമാണ്, ഇത് രോഗിയുടെ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾ ഉള്ള ആളുകൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് -ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: