കോവിഡ് -19: അയർലണ്ടിൽ നിന്നുള്ള യാത്രക്കാരെ പതിനാലുദിവസത്തെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുമെന്ന് ലണ്ടൻ

കോവിഡ്-19 മായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ യാത്ര മാർഗനിർദ്ദേശങ്ങളിൽ അയർലണ്ടിന് ഇളവുകൾ നൽകുമെന്ന് ലണ്ടൻ അറിയിച്ചു. അയർലണ്ടിൽ നിന്നുമുള്ള യാത്രികരെ പതിനാലുദിവസത്തെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുമെന്നും അവർ പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ഇളവ് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

അയർലണ്ടിനെ ബ്രിട്ടനിലേക്കുള്ള പിൻവാതിലായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും, ബ്രിട്ടനിൽ നിന്നുള്ള യാത്രികർക്ക് യാത്ര മാർഗനിർദ്ദേശങ്ങളിൽ ഇളവുകളൊന്നും വരുത്തിയിട്ടില്ലെന്നും
പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ നടപടിയുടെ കൂടുതൽ വിശദാംശങ്ങൾ‌ ഉടൻ അറിയിക്കുമെന്നും ബ്രിട്ടൻ കോവിഡ് മാർഗനിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ബ്രിട്ടനും അയർലൻണ്ടും തമ്മിലുള്ള സഞ്ചാര സ്വാതന്ത്ര്യം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് മാത്രമേ ബാധകമാകൂ. ഡബ്ലിനിലേക്ക് പ്രവേശിക്കുമ്പോൾ പാസ്‌പോർട്ടുകൾ പരിശോധനകൾ നടത്തിയിരുന്നു. ബ്രിട്ടനിൽ നിന്നും അയർലണ്ടിലേക്ക് വരുന്ന യാത്രികരെയും ക്വാറന്റൈനിൽ നിന്നും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ കഴിഞ്ഞയാഴ്ച നിർദ്ദേശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: