സാമൂഹിക അകലം പാലിക്കാം: കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും കൂടുതൽ സ്ഥലം വിട്ടുനൽകി Phoenix പാർക്ക്

കോവിഡ്-19 വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഡബ്ലിനിലെ Phoenix പാർക്കിൽ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സ്ഥലം വിട്ടുനൽകും.

വാഹനപാർക്കിംഗിനായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ വിട്ടുനൽകിയതിലൂടെ മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടി സ്ഥലം സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ചെസ്റ്റർഫീൽഡ് അവന്യൂവിന്റെ ഇരുവശത്തുമുള്ള പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമായിട്ടാണ് നൽകുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനും പാർക്കിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഈ നടപടി സഹായകമാകും.

നിലവിലുള്ളതിനേക്കാൾ 25% അധികവീതി ഇരുവശത്തും സൈക്കിൾ യാത്രികർക്കും ലഭിക്കും. 7 km സ്ഥലം അധികമായി ലഭിക്കും.

പാർക്ക് ഗേറ്റ് സ്ട്രീറ്റ് മുതൽ കാസിൽക്നോക്ക് ഗേറ്റ് വരെയുള്ള പാർക്കിന്റെ മധ്യഭാഗത്തേക്കുള്ള പാതകളിലും സൈക്കിൾ പാതകളിലും 33% വർദ്ധനവാണ് ഉണ്ടാകുക. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കുപോകുന്നതിനുമുള്ള എളുപ്പമാർഗമാണിത്.

70 വയസ്സിനുമുകളിലുള്ളവർക്കും മറ്റ് ദുർബലരായവർക്കും എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ Phoenix പാർക്കിലെ വിസിറ്റർ സെന്റർ വാൾഡ് ഗാർഡനിലും ആഷ്‌ടൗൺ ഡെമെസ്‌നെയിലെ പാർക്കിംങ്ങിലും മുൻഗണന നൽകും.

ചെസ്റ്റർഫീൽഡ് അവന്യൂവിൽ പാർക്കിംഗ് അനുവദിക്കില്ല.
അപ്പർ ഗ്ലെൻ കാർ പാർക്കിൽ പ്രത്യേക പാർക്കിംഗ് അനുവദിക്കും.

കാൽ‌നടയാത്രക്കാർ‌ക്കും സൈക്ലിസ്റ്റുകൾ‌ക്കുമായി ഫർ‌സ് റോഡിലും വിനോദകേന്ദ്രം അനുവദിച്ചിട്ടുണ്ട്. കാബ്ര ഗേറ്റ് മുതൽ ഗാർഡ ആസ്ഥാനം വരെയുള്ള നോർത്ത് റോഡിലും ഫുട്പാത്തിനായി അധികസ്ഥലം നൽകിയിട്ടുണ്ട്.

Phoenix പാർക്കിലേക്കുള്ള കാസിൽക്നോക്ക് ഗേറ്റ്, സ്ട്രീറ്റ് പാർക്ക് ഗേറ്റ് തുടങ്ങിയവ വഴിയുള്ള വാഹന പ്രവേശനം മാറ്റമില്ലാതെ തുടരും.

Share this news

Leave a Reply

%d bloggers like this: