വ്യാജപേരുകളിൽ കോവിഡ് -19 തൊഴിലില്ലായ്മ വേതനം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോവിഡ് -19 രോഗവ്യാപനം മൂലമുണ്ടായ തൊഴില്ല്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി ആരംഭിച്ച തൊഴിലില്ലായ്‌മ പേയ്‌മെന്റ് വ്യാജപേരിൽ കൈപറ്റിയ യുവാവിനെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു.

ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) യിലെ ഉദ്യോഗസ്ഥരും ഡിപ്പാർട്മെന്റ് ഓഫ് എംപ്ലോയ്‌മെന്റ് അഫയേഴ്സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷൻ വകുപ്പ് (DEASP) ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാജ പേരുകളിൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കൗണ്ടി വെസ്റ്റ്മീത്തിലെ മല്ലിങ്കറിലെ വീട്ടിൽ ഗാർഡ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി യുവാവിനെ അറസ്റ്റ് ചെയ്തത്.

ആറ് വ്യത്യസ്ത പേരുകളിൽ കോവിഡ് -19 പാൻഡെമിക് തൊഴിലില്ലായ്മ വേതനത്തിനായി അപേക്ഷിക്കുകയും ഈ പണം മുഴുവനും ഒരേ ബാങ്ക് അക്കൗണ്ടിൽ തന്നെ സ്വീകരിക്കുകയുമായിരുന്നു.

യുവാവിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കള്ളപണം പിടിച്ചെടുത്തതായും ഗാർഡ അറിയിച്ചു. വീട്ടിൽ നിന്നും അറസ്റ്റുചെയ്ത യുവാവിനെ ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം മല്ലിങ്കർ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: