ഗോൾവേയിലെ ഷാഹിൻ ഷാഹുലിന്റെ പിതാവ് നിര്യാതനായി

ഗോൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജി ഐ സി സി) വർക്കിംഗ് കമ്മറ്റി മെമ്പറും ആയ ഷാഹിൻ ഷാഹുലിന്റെ പിതാവ് ഷാഹുൽ ഹമീദ് (74 ) സ്വദേശമായ തിരുവനന്തപൂരത്ത് നിര്യാതനായി. അസുഖബാധിതനായിരുന്ന ശ്രീ ഹമീദ് ഇന്നലെ രാവിലെ (22/05/2020) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് നിര്യാതനായത്. സംസ്കാരം ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നടന്നു.

മക്കൾ : മകൾ – ഷാനിഫ ഷിബു മരുമകൻ ഡോ. ഷിബു ഷറഫുദീൻ (തിരുവനന്തപുരം),
മകൻ – മുഹമ്മദ് അമീൻ (ദുബായ്), ഷമീൻ ഷാഹുൽ ഹമീദ് (ദുബായ്),
ഷാഹിനും സ്റ്റാഫ് നേഴ്സ് ആയ ഭാര്യ ഫൈസിയയും ഗോൾവായിലെ അഭിനോക്ക്മോയിൽ ആണ് താമസിക്കുന്നത്.

പരേതന്റെ നിര്യാണത്തിൽ ഗോൾവേ മലയാളീ സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: