മെയ് 28 മുതൽ അയർലണ്ടിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് സെല്ഫ് ഐസൊലേറ്റ് ചെയ്യണം.

മെയ് 28 മുതൽ എയർപോർട്ട് , പോർട്ട് വഴി അയർലണ്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും public health passanger locator form ഒപ്പിടണം കൂടാതെ 14 ദിവസം സെല്ഫ് ഐസൊലേറ്റ് ചെയ്യണം എന്നും ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് അറിയിച്ചു. ഈ mandatory passenger locator ഫോം കൊണ്ട് അയർലണ്ടിലോട്ടു എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും സെല്ഫ് ഐസൊലേഷൻ പാലിക്കുന്നുണ്ടോന്നു ഉറപ്പു വരുത്താൻ വേണ്ടിയാണിത്. 28 മെയ് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇത് പാലിച്ചില്ലെങ്കിൽ 2500 യൂറോ പിഴയും 6 മാസം തടവുമാണ് ശിക്ഷ . കൃത്യമായി ഇൻഫർമേഷൻ കൊടുക്കാതിരിക്കുകയും വ്യാജ വിലാസം കൊടുക്കുകയും ചെയ്യുന്നവർക്കെതിരെയും ഈ പിഴ ഈടാക്കുന്നതാണ്. ഈ നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. സ്പെയിനും പോർച്ചുഗലും ഒക്കെ തുറന്നിടുമ്പോൾ അയർലൻഡ് അടച്ചിട്ടിരിക്കുകയാണ് എന്ന് ഒരു സന്ദേശമാണ് ഈ നിയമത്തിലൂടെ അയർലൻഡ് ലോകത്തിനു നൽകുന്നത്.

Share this news

Leave a Reply

%d bloggers like this: