ഡബ്ലിനിൽ വീടിന് തീപിടിത്തം: രണ്ട് പേർ മരിച്ചു

ഡബ്ലിനിലെ ഡ്രിംനാഗിലെ ലാൻസ്‌ഡൗൺ വാലിയിലെ വീട്ടിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് വീട്ടിൽ തീപിടുത്തമുണ്ടായത്. അറുപതിനും എഴുപതിനുമിടയിൽ പ്രായമുള്ള രണ്ടുപേരുടെ മൃതദേഹമാണ് വീടിനുള്ളിൽ നിന്ന് കണ്ടെത്തിയതെന്ന് ഗാർഡ അറിയിച്ചു.

എമർജൻസി ടീം ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രണ്ടുപേരുടെയും മൃതദേഹങ്ങൾ ഡബ്ലിൻ സിറ്റി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും.

സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന്റെ  റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താൻ സാധിക്കുള്ളുവെന്നും ഗാർഡ പറഞ്ഞു.

തീപിടിത്തവുമായി ബന്ധപ്പെട്ട അടിയന്തിര ആവശ്യങ്ങൾക്ക് 01-666 – 6600 എന്ന നമ്പറിലോ 1800 666 111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: