ബോറടിയും മാറ്റാനായി ക്രാന്തി അയർലൻഡ് അവതരിപ്പിക്കുന്ന വിനോദ പരിപാടിയിൽ ഇന്ന് കെപി ബിനു പങ്കെടുക്കുന്നു

കൊറോണ കാലത്തെ ടെൻഷനും ക്രാന്തി അയർലൻഡ് അവതരിപ്പിക്കുന്ന പാടാം പാട്ട് കൂടാം കൂട്ട് എന്ന ഫേസ് ബുക്ക് ലൈവ് പ്രോഗ്രാമിൽ ഇന്ന് അയർലണ്ടിലെ പ്രമുഖ ഗായകൻ ബിനു കെ പി പാടുന്നു. കെ പി ബിനു 250 ൽ പരം ഡിവോഷണൽ ആൽബങ്ങളിൽ പാടിയിട്ടുണ്ട് .

പ്രശസ്ത സുവിശേഷ ബാൻഡായ Rexband- ൽ അംഗമായ ബിനു 20 – ൽ പരം രാജ്യങ്ങളിലെ വേദികളിൽ പെർഫോമൻസ് നടത്തിയിട്ടുണ്ട്. എസ് പി ബാലസുബ്രഹ്മണ്യം, ചിത്ര, ജ്യോത്സന, എം ജി ശ്രീകുമാർ, സിത്താര എന്നിങ്ങനെ പ്രശസ്തരായ പല ഗായകരുമായി വേദി പങ്കിടാൻ അവസരം ലഭിച്ച ബിനു ഇപ്പോൾ അയർലൻഡിൽ കുട്ടികൾക്കായി സംഗീതോപകരണം പഠിപ്പിക്കുന്നുമുണ്ട്.

ഇന്ന് വൈകിട്ട് ആറു മണിക്ക് ക്രാന്തി ഫേസ്ബുക്ക് പേജിലൂടെയാണ് ബിനു കെ പി ലൈവിൽ വരുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

Share this news

Leave a Reply

%d bloggers like this: