വണ്‍പ്ലസ് 8 ന്റെ അടുത്ത വില്‍പ്പന മെയ് 29 ന്: ഇന്ത്യയിലെ വിലയും ഓഫറുകളും അറിയാം

വണ്‍പ്ലസ് എട്ടിന്റെ രണ്ടാമത്തെ സെയില്‍ മെയ് 29 ന് നടക്കും എന്ന് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ്. രണ്ടാമത്തെ വില്‍പ്പനയ്ക്കായി പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വണ്‍പ്ലസ് തങ്ങളുടെ ആരാധകരേറെയുള്ള പുത്തന്‍ സ്മാര്‍ട്ട്‌ ഫോണിന്റെ വില്‍പ്പന ആരംഭിച്ചത്. വിലയും മറ്റുവിവരങ്ങളും അറിയാം.

വണ്‍പ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യല്‍ ഗ്രീന്‍ കളറില്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. ഇതിന് ആമസോണില്‍ 41,999 രൂപയാണ് വില. വണ്‍പ്ലസ് 8 ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്‌സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാകും. 44,999 രൂപ വിലയുള്ള ഈ വേരിയന്റിന് എല്ലാ ഓണ്‍ലൈന്‍, ഓഫ് ലൈൻ ചാനലുകളില്‍ നിന്നും വാങ്ങാന്‍ കഴിയും. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഹൈ എന്‍ഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡല്‍ ഗ്രീന്‍ കൂടാതെ ഫീനിക്‌സ് ബ്ലാക്ക്, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്ലോ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. ഈ വേരിയന്റും എല്ലാ ഓണ്‍ലൈന്‍, ഓഫ് ലൈൻ ചാനലുകളിലും ലഭ്യമാകും. വണ്‍പ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണില്‍ മാത്രമേ ലഭ്യമാവുകയുള്ളു.

ഓഫറുകളും ആരാധകര്‍ക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നു. ഇവയില്‍ ഏത് ഫോണ്‍ ആമസോണിലൂടെ വാങ്ങുമ്പോളും ആമസോണ്‍ പേ ബാലന്‍സിന്റെ രൂപത്തില്‍ ആയിരം രൂപയുടെ ആനുകൂല്യങ്ങളുള്ള ഒരു കൂപ്പണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പ്രീപെയ്ഡ് ഓര്‍ഡറുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളു. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ 3,000 കിഴിവ് ലഭിക്കും. മെയ് 29 മുതല്‍ ഓഫര്‍ ബാധകമാകുമെന്ന് ആമസോണ്‍ അറിയിച്ചു. ഫോണ്‍ വാങ്ങുന്ന റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 6,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

മറ്റു പ്രധാന പ്രത്യേകതകള്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

അഡ്രിനോ 650 ജിപിയുവിനൊപ്പം സ്‌നാപ്ഡ്രാഗണ്‍ 865 SoC സ്നാപ്ഡ്രാഗണ്‍ എക്സ് 55 ചിപ്പ് സെറ്റും

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് ഓക്‌സിജന്‍ ഒഎസ്

48 എംപി സോണി ഐഎംഎക്‌സ് 586 മെയിന്‍ സെന്‍സര്‍ ( എഫ് / 1.75 അപ്പേര്‍ച്ചറും 0.8 ന്ദാ പിക്‌സല്‍ സൈസും. ഈ സെന്‍സര്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (ഒഐഎസ്), ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ (ഇഐഎസ്) എന്നിവ സപ്പോര്‍ട്ട് ചെയ്യും)

Share this news

Leave a Reply

%d bloggers like this: