ഇവാക്കുവേഷൻ ഫ്ലൈറ്റിൽ ആദ്യമായി അയര്‍ലണ്ടിലേക്ക് വരണോ ? റിക്രൂട്ടിംഗ് ഏജന്റിന്റെ അനുഭവം

ഡബ്ലിനിലേക്കു വരുന്ന എയർ ഇന്ത്യ ഫ്ലൈറ്റിനു നഴ്സിംഗ് സ്റ്റാഫിന് ട്രാവൽ ചെയ്യാം എന്ന് കേട്ട് എയർ ഇന്ത്യ വെബ്‌സൈറ്റിൽ ചാറ്റ് ചെയ്തു ചോദിച്ചപ്പോൾ പറഞ്ഞു ഡൽഹിയിൽ നിന്നും ഡബ്ലിനിലേക്കു ടിക്കറ്റ് ആപ്പ് വഴി ബുക്ക് ചെയ്തു അടുത്തുള്ള എയർ ഇന്ത്യ ഓഫീസിൽ ചെന്നാൽ കൊച്ചി – ഡൽഹി ടിക്കറ്റ് കിട്ടും എന്ന്.

അങ്ങനെ കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ സംഗതി ശരിയാണ് , അങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു , മെയ് 25 , ഡൽഹി – ഡബ്ലിന് ഫ്ലൈറ്റ് . എയർ ഇന്ത്യ പറഞ്ഞ എല്ലാ കാര്യങ്ങളും ഇവാക്കുവേഷാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ വേണ്ട മാനദണ്ഡങ്ങൾ എല്ലാം റെഡി ആക്കി നേഴ്സ്മാരെ ഞങ്ങൾ ഡൽഹിക്കു വിട്ടു . അവർ അങ്ങനെ ഡൽഹിയിൽ എത്തി .

പിന്നെ നടന്നത് ജീവിതത്തിൽ ഓർക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ .കൊച്ചിയിൽ യാതൊരു പ്രേശ്നങ്ങളും ഉണ്ടായില്ല , വളരെ നല്ല വിധത്തിൽ ഇമ്മിഗ്രേഷനും മറ്റും പൂർത്തി ആക്കി .പക്ഷെ ഡൽഹിയിൽ എത്തിയപ്പോൾ സംഗതി എല്ലാം മാറി , ഇമ്മിഗ്രേഷൻ ഓഫീസർ ചോദിച്ചു എവിടെ പോകുന്നു? എന്തിനു പോകുന്നു ? അകെ പെട്ടു .അങ്ങനെ എല്ലാവരെയും മാറി മാറി ചോദ്യം ചെയ്യലായി , ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു . രാത്രി മുഴുവൻ എയർപോർട്ടിൽ , പിറ്റേന്ന് രാവിലെ പോലീസ് കേസ് എടുക്കും വരെ എത്തി കാര്യങ്ങൾ .

രാവിലെ നോക്കുമ്പോൾ അടുത്ത വേറെ ആളുകൾ ഇതുപോലെ വന്നവർ , പക്ഷെ കേരളത്തിൽ നിന്നും ആന്ധ്രായിൽ നിന്നും വന്നവർക്ക് മാത്രമേ പ്രശ്നമുള്ളു . ഇമ്മിഗ്രേഷൻ ഓഫീസർ പറയുന്നത് ഈ സഹചര്യത്തിൽ ആദ്യമായി പോകുന്നവർക്ക് സ്പെഷ്യൽ മിനിസ്ട്രി പെർമിഷൻ വേണം .

പിന്നെ എന്തിനാണ് എയർ ഇന്ത്യ ടിക്കറ്റ് തന്നത് ?

എയർ ഇന്ത്യ പറയുന്ന കേട്ട് യാത്ര ചെയ്ത നേഴ്സ്മാരും അവരെ വിട്ട ഞങ്ങളും പെട്ടു . ഇമ്മിഗ്രേഷൻ ഓഫീസർ ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് വച്ച് കേസ് എടുക്കാൻ എയർ പോർട്ട് പോലീസിന് ഏല്പിച്ചു , കാരണം മെയ് 31 വരെ ലോക്ക് ഡൗൺ ആണ് . നല്ലവരായ പലരും ഇടപെട്ടു , അവസാനം അവർക്കു വേണ്ട സ്പെഷ്യൽ ഓർഡർ കൊടുത്തു , കേസ് ഇല്ലാതായി . എങ്ങനെയൊക്കെയോ അവസാനം അവർ അയർലണ്ടിലേക്കു പറന്നു . ഡബ്ലിന് ഫ്ലൈ ചെയ്യാന്‍ സമയം ഉണ്ടായതു കൊണ്ട് ഇതെല്ലം നടന്നു .

ഒന്ന് പറയട്ടെ ആദ്യമായി അയർലണ്ടിലേക്കു പോകുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളു , ഇവാക്കുവേഷൻ ഫ്ലൈറ്റിൽ ഫ്ലൈ ചെയ്യണോ വേണ്ടയോ? എന്ന് ചിന്തിക്കുക . അതേ സമയം അയര്‍ലണ്ട് സിറ്റിസണ്‍ ആയവര്‍, ഒരു വര്‍ഷമെങ്കിലും വിസാ കാലാവധി ഉള്ളവര്‍ എന്നിവര്‍ക്ക് അനായാസം എയര്‍ ഇന്ത്യയില്‍ പോരാവുന്നതാണ്‌.

Share this news

Leave a Reply

%d bloggers like this: