മൈൻഡ് കിഡ്സ്‌ഫെസ്റ് 2020 രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. കിഡ്സ്ഫെസ്റ്റ് ഇത്തവണ ഓൺലൈനിൽ.

കോവിഡ് -19 നമ്മുടെ സാമൂഹിക ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നുവെങ്കിലും നമ്മളാൽ കഴിയുംവിധം  വളർന്നുവരുന്ന തലമുറയിലെ കലാവാസനകൾ പ്രോത്‌സാഹിപ്പിക്കുന്നതിൽ നിന്നും പിന്നോട്ടുപോകേണ്ടതില്ല എന്ന തിരിച്ചറിവും കുട്ടികളിൽനിന്നുള്ള പൊതുതാത്പര്യവുമാണ് കഴിഞ്ഞ 11  വർഷമായി മൈന്‍ഡ് അയർലണ്ട്  നടത്തിവരുന്ന കിഡ്സ്‌ഫെസ്റ്  ഇത്തവണ പുതുതലമുറയ്ക്ക് പ്രീയങ്കരമായ സോഷ്യൽ മീഡിയയിലൂടെ മത്സരം നടത്താൻ തീരുമാനിച്ചത്

ജൂൺ 1  മുതൽ 5 വരെ മൈൻഡിന്റെ ഫേസ്ബുക്ക് ഗ്രൂപ്പിൽ (https://www.facebook.com/groups/587395348414666)  ആദ്യത്തെ ഇനമായ സോളോസോങ് വിഭാഗത്തിൽ എൻട്രികൾ സ്വീകരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മെയ് 29 നു മുമ്പായി മൈൻഡ് വെബ്സൈറ്റിൽ (https://mindireland.org/) രജിസ്റ്റർ ചെയേണ്ടതാണ്. സബ് ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളായിട്ടാണ് മത്സരം നടത്തുക.

കേരള കലാസാസ്കാരികരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചുട്ടുള്ള പ്രമുഖരായ ജഡ്ജുമാർ എൻട്രികൾ വിലയിരുത്തും.

ലൈഫ് ഇൻഷുറൻസ്, മോർട്ട്ഗേജ്, മോർട്ട്ഗേജ് ഇൻഷുറൻസ്, ഇൻകം പ്രൊട്ടക്ഷൻ എന്നീ മേഖലകളിൽ വിദഗ്ധ ഉപദേശവും സർവീസസും നൽകുന്ന ഫിനാൻസ് ചോയിസാണ് (https://www.financechoice.ie) കിഡ്സ് ഫെസ്റ്റ് സ്പോൺസർ ചെയ്തിരിക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക്:
സാജു : 0894832154
സിജു: 0877778744

Share this news

Leave a Reply

%d bloggers like this: