സർക്കാർ ഗ്രേഡിംഗ് സംവിധാനം: 60% ലീവിംഗ് സെർട്ട് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു

ലീവിംഗ് സെർട്ട് വിദ്യാർത്ഥികൾക്കായുള്ള സർക്കാരിന്റെ ഗ്രേഡിംഗ് സംവിധാനത്തിൽ 60% വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു.

37,000 വിദ്യാർത്ഥികളാണ് ഇതുവരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്. ഓരോ വിഷയത്തിലുമുള്ള ഗ്രേഡിംഗ് ഏത് തലത്തിലാണ് വേണ്ടതെന്ന് വിദ്യാർത്ഥി തിരഞ്ഞെടുക്കണം.

ഗ്രേഡിങ്ങിനായുള്ള ഓൺലൈൻ പോർട്ടലുകൾ വിദ്യാർത്ഥികൾക്ക് ഏറെ ഉപയോഗപ്രദമാകുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഓപ്പറേഷൻസ്, ഐടി ഡയറക്ടർ ആൻഡ്രിയ ഫീനി ന്യൂസ്റ്റാക്ക് പറഞ്ഞു. നിരവധി പരിശോധന നടത്തിയ ശേഷമാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും എം‌എസ് ഫീനി പറഞ്ഞു.

ഓൺലൈൻ പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ മെയ് 28 വ്യാഴാഴ്ച അവസാനിക്കും. തുടർന്ന് ലഭിച്ച വിവരങ്ങൾ സ്കൂളുകൾക്ക് കൈമാറും. സ്കൂളുകൾ ഓരോ വിദ്യാർത്ഥികളുടെയും ഗ്രേഡിംഗ് നടത്തും.

ഈ വർഷത്തെ ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകൾ പകർച്ചവ്യാധി കാരണം മാറ്റിവച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: