കോവിഡ് -19: യാത്രാ നിയന്ത്രണം, നിരവധി തവണ ആന്റിസ്പിറ്റ് ഗാർഡുകൾ ഉപയോഗിക്കേണ്ടി വന്നുവെന്ന് ഗാർഡ

കോവിഡ് -19 വ്യാപനത്തെ തുടർന്ന് ഏപ്രിൽ 8-ന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു മുതൽ നിന്ദ്യമായ പെരുമാറ്റം പലരിൽ നിന്നും അനുഭവിക്കേണ്ടിവന്നതായി ഗാർഡ ഉദ്യോഗസ്ഥർ പറഞ്ഞു.

ഏപ്രിൽ 8 മുതൽ മെയ് 23 വരെയുള്ള ദിവസങ്ങളിൽ 60 തവണയോളം ആന്റി സ്പിറ്റ് ഗാർഡുകൾ ഉപയോഗിക്കേണ്ടതായി വന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സേനയിലെ അംഗങ്ങൾക്കെതിരായ ആക്രമണത്തെ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് അപലപിച്ചു. നിയമപരമായ കടമകൾ നിർവഹിക്കുന്നതിനിടയിൽ നിന്ദ്യമായ തുപ്പൽ, ചുമ തുടങ്ങിയ നിരവധി അവഹേളനങ്ങൾ ഗാർഡായ്ക്ക് നേരെ ഉണ്ടായെന്നും ഇത് ഗുരുതരമായ ആശങ്കയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പരിതസ്ഥിതിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ സേനാംഗങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയേയും ബാധിക്കുമെന്നും ഇത്തരം ആക്രമണങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആന്റി സ്പിറ്റ് ഗാർഡുകൾ പലപ്പോഴും അവസാന ആശ്രയമായി ഉപയോഗിക്കുന്നുണ്ടെന്നും ഹാരിസ് പറഞ്ഞു. ആന്റി സ്പിറ്റ് ഗാർഡുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഗാർഡയുടെ നയം സെപ്റ്റംബറിൽ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിന്റെ ഭാഗമായി കൊണ്ടുവന്ന നിയമങ്ങൾ പ്രകാരം 263 കേസുകൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 263 കേസുകളിൽ രണ്ടെണ്ണം ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെതുടർന്ന് ചാർജ് ചെയ്തവയാണ്. അറുപത്തിയാറ് കേസുകളിൽ സമൻസ്‌ പുറപ്പെടുവിക്കും. ബാക്കിയുള്ള കേസുകളിൽ അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: