സെർട്ട് പരീക്ഷ: ഗ്രേഡിംഗ് രേഖകൾ ഉപയോഗശേഷം നശിപ്പിച്ചു കളയാൻ നിർദ്ദേശം

സെർട്ട് പരീക്ഷയുമായി ബന്ധപ്പെട്ട് ഗ്രേഡിംഗിനായി ഉപയോഗിക്കുന്ന രേഖകൾ ഉപയോഗശേഷം സുരക്ഷിതമായി നശിപ്പിച്ചു കളയണമെന്ന് അധ്യാപകർക്ക് സർക്കാർ നിർദ്ദേശം നൽകി.

ഫോമുകളുടെ ഡ്രാഫ്റ്റുകൾ, വ്യക്തിഗത വിവരങ്ങൾ, ഓരോ വിഷയങ്ങളിലെയും  വിദ്യാർത്ഥിയുടെ മാർക്ക്/ക്ലാസ് റാങ്കിംഗ്, അധ്യാപകർ ചർച്ച ചെയ്യുന്ന ഇമെയിലുകൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും നശിപ്പിച്ചു കളയണമെന്ന് സർക്കാർ അറിയിച്ചു. ഗ്രേഡിംഗ്/ക്ലാസ് റാങ്കിംഗ് രേഖപ്പെടുത്തുന്നതിന് വിദ്യാർത്ഥികൾ സമർപ്പിച്ച അന്തിമരേഖകൾ മാത്രം സൂക്ഷിച്ചാൽ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.

ഗ്രേഡിങ്ങുമായി ബന്ധപ്പെട്ട പുനഃപരിശോധനകൾ ഒഴിവാക്കുന്നതിന് ഇത് സഹായംകമാകും. ഗ്രേഡിംഗ് ചെയ്യുന്നതിൽ  പിഴവുകളൊന്നുമില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും സർക്കാർ അറിയിച്ചു. ലീവിംഗ് സെർട്ട് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ മെയ് 28-ന് അവസാനിക്കും.

Share this news

Leave a Reply

%d bloggers like this: