ജീവനം പദ്ധതി; പ്രവാസികൾക്കും വ്യാപാരികൾക്കും KSFE-യുടെ വിപുലമായ സമാശ്വാസ നടപടികൾ

പ്രവാസികൾക്കും വ്യാപാരി, വ്യവസായികൾക്കും കൂടുതൽ ആശ്വാസമേകുന്ന അതിജീവന പദ്ധതികൾ KSFE നടപ്പാക്കും. കോവിഡ് സമാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിക്ഷേപകർക്കും വായ്‌പക്കാർക്കും പ്രയോജനകരമായ വിവിധ പദ്ധതികൾകൂടി ഏറ്റെടുക്കുകയാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ മൂന്നുശതമാനം പലിശയ്‌ക്ക്‌  വായ്‌പ ലഭ്യമാക്കും. ഫെബ്രുവരി 15നുശേഷം കേരളത്തിലെത്തിയ പ്രവാസി മലയാളികൾക്ക്‌ നാലുമാസം കാലാവധിയിൽ ഒരുലക്ഷം രൂപവരെ വായ്‌പ കിട്ടും. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗങ്ങൾക്ക്‌ ഒന്നരലക്ഷംവരെ ലഭിക്കും. പ്രവാസി മിത്രം സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ നോർക്ക തിരിച്ചറിയൽ കാർഡുള്ള, മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ നാട്ടിലെത്തിയവർക്കും നിവാസി സൗഹൃദ പാക്കേജിൽ നിലവിൽ സംസ്ഥാനത്തുള്ളവർക്കും‌ 10,000 രൂപ വരെ സ്വർണപ്പണയ വായ്പ 8.5 ശതമാനം നിരക്കിൽ ലഭ്യമാക്കും.

പ്രവാസി ചിട്ടിയിൽ അംഗമായ പ്രവാസികളുടെ ബന്ധുക്കൾക്ക് 2,50,000 രൂപവരെ. വ്യാപാര സമൃദ്ധി വായ്‌പാ പദ്ധതിയിൽ ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാർക്കും  ഒരുലക്ഷം രൂപവരെ  നൽകും. 2 വർഷമാണ്‌ കാലാവധി. 10.5 മുതൽ 11.5 ശതമാനംവരെ പലിശ.
ജനമിത്രം സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ  5.7 ശതമാനം പലിശയിൽ 10 ലക്ഷം രൂപവരെ ലഭിക്കും. ചിട്ടി പദ്ധതിയിൽ ഫിക്സഡ് ഡിവിഡന്റ് ചിട്ടി, ഗ്രൂപ്പ് ഫിനാൻസ് എന്നിവയും ഏർപ്പെടുത്തും. രണ്ടുവർഷം കാലാവധിയുള്ള ഈ പദ്ധതിയിൽ പ്രതിമാസം നിശ്ചിത തുക  അടയ്‌ക്കണം. നാലുമാസങ്ങൾക്കുശേഷം ആവശ്യക്കാർക്ക് ചിട്ടി, വായ്പ പദ്ധതി തുക മുൻകൂറായി നൽകും. ഓൺലൈൻവഴി എല്ലാ ചിട്ടി പണവും അടയ്ക്കാം.

Share this news

Leave a Reply

%d bloggers like this: