പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ പൊതുമേഖലാ ശമ്പള ഇടപാട് പരിശോധിക്കണമെന്ന് പാസ്ചൽ ഡൊനോഹോ

പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ പൊതുമേഖലാ ശമ്പള ഇടപാട് പരിശോധിക്കണം. ശമ്പള ഇടപാടിന്റെ അവസാന ഘട്ടത്തിൽ ഏകദേശം 330,000 പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ
പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ പൊതുമേഖലാ ശമ്പള കരാർ പരിശോധിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി പാസ്ചൽ ഡൊനോഹോ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ പൊതുമേഖലയോട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഏറ്റവും പ്രയാസകരമായ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർ, പ്രത്യേകിച്ചും ആരോഗ്യ പ്രവർത്തകരും ഗാർഡയും മുൻ‌നിരയിലാണ്. അവർ നമ്മുടെ രാജ്യം സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന ചെയ്യുന്നു. പുതിയ ഗവൺമെന്റ് രൂപീകരിക്കുമ്പോൾ നമ്മുടെ രാജ്യത്തെ പൊതു ശമ്പളത്തിന്റെ ഭാവി ഈ സാഹചര്യത്തിൽ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

പശ്ചാത്തലം മാറിയതുകൊണ്ട് രാജ്യത്ത് ജോലികളില്ലാത്ത ലക്ഷക്കണക്കിന് പൗരന്മാരുണ്ട്. അവരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ മുൻ‌ഗണന.

പൗരന്മാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നത് പൊതു ധനകാര്യം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനത്തിൽ നമ്മൾ എവിടെ നിൽക്കുന്നു എന്നതിന് അടിസ്ഥാനപ്പെട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നികുതി സ്വരൂപണവും സർക്കാർ ചിലവും തമ്മിൽ വരും വർഷങ്ങളിൽ
അന്തരം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി ഡോനോഹോ പറഞ്ഞു. കൂടാതെ ഭാവിയിൽ കോവിഡിനെ തടയുന്നതിന് പൊതുജനാരോഗ്യ സേവനത്തിൽ പുതിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും,
ശിശുസംരക്ഷണം, സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പ്രായോഗികമായി സംഘടിപ്പിക്കേണ്ടതുണ്ടെന്നും
അദ്ദേഹം കുട്ടിച്ചേർത്തു. ഭാവി തീരുമാനങ്ങൾക്ക് അപ്പുറത്ത്
ആദ്യത്തെ മുൻ‌ഗണന 2020 -21ൽ ജനങ്ങൾക്ക് തിരിച്ച് തൊഴിലിൽ പ്രവേശിക്കാൻ വേണ്ട ഉചിത തീരുമാനമെടുക്കുക എന്നതാണ്.

പ്രസവാവധിയുമായി ബന്ധപ്പെട്ട സ്ത്രീകൾ, കോവിഡ് -19 താൽക്കാലിക വേതന സബ്‌സിഡി പദ്ധതിയിൽ ഉൾപ്പെടാതിരുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ന് മന്ത്രിസഭയിൽ ഒരു നിർദ്ദേശം കൊണ്ടുവരും.

ഈ പദ്ധതി തുടരാനുള്ള സർക്കാരിന്റെ ആലോചന താൻ ഇതിനകം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, പേയ്‌മെന്റിന്റെ കാലാവധി സംബന്ധിച്ച് വരും ആഴ്ചയിലോ മറ്റോ അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ രൂപീകരണ ചർച്ചയുടെ ഭാഗമായി ചർച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, പെൻഷൻ പ്രശ്നങ്ങളും വരുമാന സാധ്യതകളും ഈ വിഷയങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ കോവിഡ് -19 കാരണം എല്ലാ തീരുമാനങ്ങളുടെയും പശ്ചാത്തലം മാറ്റിയിട്ടുണ്ടെന്നും ഡോണോഹോ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: