നികുതിദായകരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതായി റവന്യൂ റിപ്പോർട്ട്‌

മുവായിരത്തോളം നികുതിദായകരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റവന്യൂ വകുപ്പ് അറിയിച്ചു. നികുതിദായകരുടെ പ്രൊഫൈലിൽ‌ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളാണ് ചോർത്തപ്പെട്ടത്. തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തിൽ വിവരങ്ങൾ ചോർത്താൻ സാധിക്കുന്ന തരത്തിലാണ് പല ഉപഭോക്താക്കളുടെയും പ്രൊഫൈലിന്റ ഘടന.

നികുതിദായകരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ലഭിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്ന വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ അറിയുന്നതിനായി യാതൊരുവിധ ലിങ്കുകളോ ഇമെയിലുകളോ സന്ദേശങ്ങളോ റവന്യൂ വകുപ്പ് അയയ്‌ക്കില്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യക്തിഗത വിവരങ്ങൾ ചോരുന്നതു മൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, ഇതിനെതിരെ സ്വീകരിക്കാൻ കഴിയുന്ന നടപടികളെക്കുറിച്ചും വ്യക്തമാക്കുന്നതിന് വേണ്ടി റവന്യൂ ഉദ്യോഗസ്ഥർ ഉപഭോക്താക്കളുമായി ബന്ധപ്പെടും. ഇത് തട്ടിപ്പിന്റെ വ്യാപ്തി കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് റവന്യൂ ചീഫ് ഇൻഫർമേഷൻ ഓഫീസർ ജോൺ ബാരൺ പറഞ്ഞു.

റവന്യൂ സംവിധാനങ്ങളുടെ സുരക്ഷയിൽ ഒരു തരത്തിലുമുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഇപ്പോഴുണ്ടായ പിഴവ് എത്രയും വേഗം പരിഹരിക്കുമെന്നും ബാരൺ പറഞ്ഞു.
വ്യക്തിഗത വിവരങ്ങൾ ലഭിക്കുന്നതിലൂടെ തട്ടിപ്പുകാർക്ക് വ്യക്തികളുടെ ബാങ്ക് വിശദാംശങ്ങളും ശേഖരിക്കാൻ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂവകുപ്പ് ഒരിക്കലും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അത്തരം വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: