ഓഗസ്റ്റ് അവസാനം സ്കൂളുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി

കോവിഡ്-19 വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ഓഗസ്റ്റ് അവസാനത്തോടെ തുറക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സെക്കൻഡറി സ്കൂളുകളും പ്രൈമറി സ്കൂളുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധിയെ തുടർന്നുള്ള അപകടസാധ്യത കുറഞ്ഞിരിക്കുകയാണെന്നും മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് അവയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകൾ പ്രവർത്തനമാരംഭിച്ചതിനു ശേഷമുള്ള ആദ്യഘട്ടത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ ദിവസവും സ്കൂളുകളിലേക്ക് പോകാൻ സാധിക്കില്ലെന്നും എന്നാൽ കഴിയുന്നതും വേഗത്തിൽ പഴയരീതീയിലേക്ക് മടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറിയ കുട്ടികൾക്കായി playpods ഉപയോഗിച്ചുള്ള ശിശുസംരക്ഷണ പദ്ധതികൾ വീണ്ടും തുറക്കുമെന്ന് മന്ത്രി കാതറിൻ സപ്പോൺ പറഞ്ഞു. ഒരു playpod-ൽ ഒരു വയസ്സിന് താഴെയുള്ള ആറ് ശിശുക്കൾ വരെ അനുവദനീയമാണ്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ അനുമതി ലഭിച്ചുവെന്നും അവർ പറഞ്ഞു.

ജൂലൈയിൽ creches തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ അടുത്ത ആഴ്ചകളിൽ വരുമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: